Friday December 09, 2016
Latest Updates

‘അഗാപ്പെ 2015 ‘കോര്‍ക്ക് ബിഷപ്പ്‌സ്‌ടൌണ്‍ ജി എ എ ഹാളിലേക്ക് മാറ്റി 

‘അഗാപ്പെ 2015 ‘കോര്‍ക്ക് ബിഷപ്പ്‌സ്‌ടൌണ്‍ ജി എ എ ഹാളിലേക്ക് മാറ്റി 

കോര്‍ക്ക് :ടോഗെര്‍ സെന്റ് ഫിന്‍ബാര്‍ ഹാളില്‍ വച്ച് നടത്തുവാനിരുന്ന അഗാപ്പെ 2015 ചില സാങ്കേതിക കാരണങ്ങളാല്‍ ബിഷപ്പ്‌സ്‌ടൌണ്‍ ജീ എ എ ഹാളിലേയ്ക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു . ജനുവരി മൂന്നാം തിയതി ശനിയാഴ്ച കൃത്യം 5 മണിക്ക് തന്നെ ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതാണ്. 

ആഘോഷങ്ങളുടെ ഭാഗമായി സുപ്രസിദ്ധ ഐറിഷ് നര്‍ത്തകരുടെ ഡാന്‍സും ,പരിപാടിക്ക് മോടി കൂട്ടുവാന്‍ അനുഗ്രഹ ഭരതനാട്യം സ്‌കൂള്‍ നടത്തുന്ന ഭരതനാട്യവും,കോര്‍ക്കിലെ സഹൃദയരെ ഹരംകൊള്ളിക്കുവാനായി ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും കൂടാതെ കോര്‍ക്കിലെ കൊച്ചു പ്രതിഭകളുടെ വിവിധയിനം പരിപാടികളും സ്വാദൂറുന്ന ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് .

സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്തോഷത്തിന്റെയും ഈ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം സമ്മേളന സ്ഥലം മാറ്റേണ്ടി വന്നതില്‍ ഏവര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു 

അഗാപ്പെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രവേശന പാസ്സുകള്‍ കോര്‍ക്കിലെ മലയാളി സൂപ്പര്‍ മാര്‍ക്കറ്റ് ആയ ഡില്ലന്‍സ് സ്‌പൈസ് ടൌണില്‍ ലഭ്യമാണ് .ടിക്കറ്റകള്‍ ഡിസംബര്‍ 28 നു മുന്‍പായി ബുക്ക് ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു 


വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വില്‍സണ്‍ :0873292412
ഹരികൃഷ്ണന്‍ :0858864730

Scroll To Top