Saturday March 25, 2017
Latest Updates

മാഫിയാ വിളയാട്ടം: ഡബ്ലിനില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

മാഫിയാ വിളയാട്ടം: ഡബ്ലിനില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

ഡബ്ലിന്‍:ഡബ്ലിനിലെ സൗത്ത് ഇന്നര്‍ സിറ്റിയില്‍ ഇന്നലെ വൈകുന്നേരം നടന്ന മാഫിയാ ഗ്യാങ്ങുകളുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വൈകുന്നേരം 4.10ഓടെ ഡബ്ലിന്‍ 8ലെ ബ്രിഡ്ജ് ഫ്രൂട്ട് സ്ട്രീറ്റിലായിരുന്നു സംഭവം.55വയസ് പ്രായമുള്ള ഡേവിഡ് ഡൈതി ഡഗ്ലസ് എന്ന മയക്കു മരുന്ന് ഡീലറാണ് കൊല്ലപ്പെട്ടത്. സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഇയാള്‍ക്കുനേരെ തോക്കുമായെത്തിയ മറ്റൊരാള്‍ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു.ഇയാളുടെ ഭാര്യ നടത്തിയിരുന്ന കാബ്രയിലെ ഷോപ്പിന് മുമ്പില്‍ വെച്ചായിരുന്നു സംഭവം. തലയ്ക്ക് വെടിയേറ്റ ഇയാള്‍ സെന്റ് ജെയിംസ്സ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

സംഭവസ്ഥലത്തെത്തിയ അധികൃതര്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇവിടേയ്ക്കുള്ള പൊതുജന പ്രവേശനം തടഞ്ഞു. ഇവിടെനിന്നും ഒരു തോക്ക് കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്നും കുറച്ചകലെ ഒരു കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ശുശ്രൂഷക്കാനായി വെടിവെപ്പ് തീര്‍ന്ന് ഏറെ വൈകാതെ പാരാമെഡിക്കല്‍ സംഘം എത്തിയിരുന്നു.

കൊല്ലപ്പെട്ടയാള്‍ മുമ്പ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് ഡീലറാണെന്നാണ് അധികൃതരുടെ നിഗമനം. ഏഴു പേരുടെ കൊലയില്‍ കലാശിച്ച ഹച്ച്കിനാന്‍ ഗ്യാങ്ങ് കുടിപ്പകയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top