Tuesday May 23, 2017
Latest Updates

ഇസ്ളാമിക് സ്റ്റേറ്റിനെതിരെ യൂറോപ്പ് ഒന്നിക്കുന്നു,ഒരു വര്‍ഷത്തിനുള്ളില്‍ ഐ എസ്സിനെ തുരത്തുമെന്ന് പ്രതിജ്ഞ

ഇസ്ളാമിക് സ്റ്റേറ്റിനെതിരെ യൂറോപ്പ് ഒന്നിക്കുന്നു,ഒരു വര്‍ഷത്തിനുള്ളില്‍ ഐ എസ്സിനെ തുരത്തുമെന്ന് പ്രതിജ്ഞ

റോം:ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ശ്കതമായ പ്രതിരോധമുയര്‍ത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അണിചേരുന്നു.വിവിധ രാജ്യങ്ങള്‍ തമ്മില്‍ ധാരണയോടെ പ്രവര്‍ത്തിച്ച് ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ 2017ല്‍ തുരത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ എന്റിലോണി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സൈനിക തലത്തിലുള്ള വിജയം മാത്രമല്ല വേണ്ടെതെന്നും സാമൂഹിക-സാംസ്‌കാരിക തലത്തിലും ഐഎസിനെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എന്റിലോണി പറഞ്ഞു.

ഐഎസിനെതിരെ മറ്റു രാജ്യങ്ങളുമായി കൂടിച്ചേര്‍ന്നുള്ള സൈനിക നീക്കങ്ങള്‍ ഉണ്ടാവേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോള്‍ ഇറ്റലിയും ഫ്രാന്‍സും തമ്മില്‍ അത്തരത്തിലൊരു സൈനിക കൂട്ടായ്മ നിലവിലുണ്ട്. ഇത്തരം സൈനിക കൂട്ടായ്മകളിലൂടെ ഐഎസ് പിടിച്ചടക്കിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നും പൗലോ എന്റിലോണി കൂട്ടിച്ചേര്‍ത്തു.

Scroll To Top