Thursday December 08, 2016
Latest Updates

മുല്ലപ്പെരിയാര്‍:അണക്കെട്ട് ശക്തമെന്ന കേരള സര്‍ക്കാര്‍ നിലപാടിനെതിരെ യൂ ഡി എഫ്:ജൂണ്‍ 3 ന് വണ്ടിപെരിയാറ്റില്‍ ആദ്യ സമരം

മുല്ലപ്പെരിയാര്‍:അണക്കെട്ട് ശക്തമെന്ന കേരള സര്‍ക്കാര്‍ നിലപാടിനെതിരെ യൂ ഡി എഫ്:ജൂണ്‍ 3 ന് വണ്ടിപെരിയാറ്റില്‍ ആദ്യ സമരം

ജനകീയ സമരം(ഫയല്‍ ചിത്രം)

കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ യുഡിഎഫ് സമരരംഗത്തേക്ക്. ജൂണ്‍ 3ന് വണ്ടിപ്പെരിയാറില്‍ നടക്കുന്ന ഉപവാസ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുന്‍ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി , പി.ടി.തോമസ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് റോയി കെ.പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കും. യൂ ത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്നലെ കുമളിയില്‍ പ്രതിഷേധ പ്രകടനം നടന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ സമരസമിതി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമ ന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സമരസമിതിയുടെ പരിപാടി.
ഇതിനിടയില്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വീണ്ടും ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു.ഡാമിന്റെ സുരക്ഷിതത്വം രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് നിര്‍ണയിക്കണമെന്നും ഡാം ഡീ കമ്മീഷന്‍ ചെയ്യണമോ എന്നു പരിശോധിച്ചു തീരുമാനിക്കണമെന്നുമാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക . അഭിഭാഷകനായ റസല്‍ ജോയി നല്‍കിട്ടുള്ള കേസില്‍ കക്ഷി ചേരാനാണ് ആലോചിക്കുന്നത്.
അതിനിടെ, പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം എന്തിനാണെന്നു പിണറായി പഠിക്കണെന്നു മുന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. അണക്കെട്ട് ശക്തമാണെന്ന തമിഴ്‌നാട് വാദം അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 120 വര്‍ഷം പിന്നിട്ട അണക്കെട്ട് ശക്തമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ജോസഫ് വ്യക്തമാക്കി.

Scroll To Top