Sunday September 24, 2017
Latest Updates

വീട് വില്‍ക്കാനുള്ളവര്‍ വിറ്റോളാന്‍ ഉപദേശവുമായി വിദഗ്ദര്‍ ;ഭവനം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭ വാര്‍ത്ത

വീട് വില്‍ക്കാനുള്ളവര്‍ വിറ്റോളാന്‍ ഉപദേശവുമായി വിദഗ്ദര്‍ ;ഭവനം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭ വാര്‍ത്ത

ഡബ്ലിന്‍ :വീടു വില്‍ക്കാന്‍ പദ്ധതിയിടുന്നവര്‍ ഈ വേനലിന് മുമ്പായി അവ വില്‍ക്കുന്നതാകും ഉചിതമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിദഗധര്‍. അല്ലെങ്കില്‍ തങ്ങളുടെ വസ്തുവകകള്‍ വില്‍ക്കാന്‍ ഈ വര്‍ഷം അല്‍പം പാടുപെടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം വസ്തുവിപണിയില്‍ ഉണ്ടായ അനുകൂല സാഹചര്യമല്ല ഈ വര്‍ഷമെന്നതു തന്നെ കാരണം. 

ഈ ജനുവരിയില്‍ വീട് വിലകള്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 2012 ഫെബ്രുവരിയിയിലേതിനെക്കാള്‍ വലിയ ഇടിവാണ് ഭവനമേഖലയിലുണ്ടായത്. 

വീടുവാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷം നല്ലകാലമായിരുന്നു. വിദേശ നിക്ഷേപകര്‍ക്ക് പ്രത്യേകിച്ചും. ജനുവരിയിലും സമാനമായ സാഹചര്യമായിരുന്നെങ്കിലും ഫെബ്രുവരിയില്‍ സംഭവത്തിന്റെ മാറിയെന്ന് വിദഗ്ദര്‍ പറയുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വായ്പാ നയത്തിന് മുമ്പ് വായ്പ ഉറപ്പ് ലഭിച്ചവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാരണമാണിതെന്നും മേഖലയില്‍ വിദഗ്ധനായ ദി ബയേസ് ഏജന്റ്‌സിന്റെ എംഡി കാരെന്‍ മുല്‍വനി പറയുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയമനുസരിച്ച് നാല് ലക്ഷം യൂറോയുടെ വീട് വാങ്ങുന്നവര്‍ 80,000 യുറോ കെട്ടിവെക്കണം. നേരത്തെ ഇത് 40,000 യൂറോ മാത്രമായിരുന്നു. 

ആദ്യമായി വീടുവാങ്ങുന്നവര്‍ 3.1 ലക്ഷം യൂറോയുടെ വീടുവാങ്ങാന്‍ 40,000 യൂറോയും കെട്ടിവെക്കണം. നേരത്തെ 31,000 യൂറോ മതിയായിരുന്നു. ഇതാണ് നേരത്തെ ലോണ്‍ ലഭിച്ചവരെ മുള്‍മുനയിലാക്കിയത്.വിവിധ മാര്‍ഗങ്ങളിലായി ഡിപ്പോസിറ്റ് മണി കണ്ടെത്തി വെച്ചിരുന്നവര്‍ അതിന്റെ മൂന്നിലൊന്നു പണം കൂടി വീണ്ടും ഉണ്ടാക്കിയാലേ വീട് എന്ന സ്വപനം കൈക്കലാക്കാനുള്ള അവസ്ഥയുണ്ടായി.ഇതോടെ ഇത്തരക്കാരില്‍ പലരും പിന്‍വലിഞ്ഞു. ആദ്യമായി വീടുവാങ്ങുന്നവര്‍ക്കിടയില്‍ പുതിയ നയം വായ്പ സംബന്ധിച്ച ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മന്ദഗതിയിലായ ഭവന വിപണി വീടു വില്‍ക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഗുണകരവുമല്ല. 

ഈ സാഹചര്യത്തില്‍ വീട് വില്‍ക്കാന്‍ പദ്ധതിയിടുന്നവര്‍ എത്രയും പെട്ടന്നു തന്നെ അവ വില കുറച്ചിട്ടായാലും വില്‍ക്കുന്നതായിരിക്കും നല്ലതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ വര്‍ഷം തന്നെ നിരവധി പേര്‍ ലോണ്‍ തരപ്പെടുത്തിയതിനാല്‍ വീട് വിപണിയില്‍ കുറച്ചുകാലം കൂടി ആവശ്യക്കാരുണ്ടാകും.

കഴിഞ്ഞ വര്‍ഷം അവസാനത്തെ മൂന്ന് മാസങ്ങളിലായി 7500ഓളം പേര്‍ക്കാണ്  ലോണ്‍  ലഭിച്ചത്. ആറു മാസമാണ് ഇവയുടെ കാലാവധി. അതുകൊണ്ടു തന്നെ അടുത്ത നാല് മാസങ്ങള്‍ വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമായിരിക്കും. 

കൂടുതല്‍ വിലകൂടിയ ഭവനങ്ങള്‍ വില്‍ക്കുന്നവരെക്കാള്‍ ഇടത്തരം വീടുകള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഇപ്പോഴത്തെ സാഹചര്യം ഗുണം ചെയ്യുക. പഴയ വീടിന് ഭേദപ്പെട്ട വിലയും ലഭിക്കും. പുതിയ നയം വായ്പാ നടപടികള്‍ കര്‍ശനമാക്കിയതിനാല്‍ വലിയ വില നല്‍കി വീടുവാങ്ങാന്‍ ആളില്ലാത്തതാണ് വിലകൂടിയ ഭവനങ്ങളെ ബാധിക്കുന്ന പ്രശ്‌നം.

വിപണിയില്‍ കൂടുതല്‍ വീടുകള്‍ എത്തുന്നു എന്നതാണ് രണ്ടാമത്തെ കാരണം. 2014ല്‍ 8164 വീടുകള്‍ ഓര്‍ഡര്‍ ഓഫ് പൊസഷന്‍ കാത്ത് സര്‍ക്യൂട്ട് കോര്‍ട്ടുകളില്‍ കിടപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെവിന്‍ ഹംഫ്രെയിസ് ഐറിഷ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.ഇവ താമസിയാതെ ജപ്തി ചെയ്ത ശേഷം ബാങ്കുകളുടെ വില്പ്പന ശേഖരത്തിലേയ്ക്ക് എത്തും.കേസുകള്‍ വിധി കല്‍പ്പിക്കാന്‍ ന്യായാധിപരുടെ കുറവാണ് ഇത് സംബന്ധിച്ചു താമസം നേരിടാന്‍ കാരണമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

മൂന്നാമതായി ഡബ്ലിന്‍ അടക്കമുള്ള കൂടുതല്‍ ജനവാസമുള്ള പട്ടണങ്ങളില്‍ എങ്കിലും കൂടുതല്‍ വീടുകള്‍ക്ക് പ്ലാനിംഗ് അനുമതി നല്കണമെന്ന വാദം ഭരണ കക്ഷി നേതാക്കള്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്.ഇലക്ഷന്‍ പടി വാതുക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വേഗത്തിലാക്കണം എന്നാണ് അവരുടെ ആവശ്യം.

ഐറിഷ് മലയാളി’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത് പോലെ ഭവനമേഖലയിലെ ഊതി പെരുപ്പിച്ച കുമിളകള്‍ തകരുകയാണ് എന്ന സൂചനകള്‍ വീണ്ടും രാജ്യത്തെ പ്രധാന മാധ്യമങ്ങള്‍ തന്നെ ഉയര്‍ത്തി തുടങ്ങിയത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിലയിടിവ് സംഭവിക്കുന്നു എന്ന് വ്യക്തമാക്കുന്നവയാണ്.


Scroll To Top