Monday December 05, 2016
Latest Updates

ഫിറ്റ്സ് ജെറാള്‍ഡിനെ പ്രധാനമന്ത്രി ആക്കണമെന്ന് മന്ത്രിസഭാംഗം,ബജറ്റിന് മുമ്പേ കെന്നി സ്ഥാനം ഒഴിയേണ്ടി വരുമോ ?

ഫിറ്റ്സ് ജെറാള്‍ഡിനെ പ്രധാനമന്ത്രി ആക്കണമെന്ന് മന്ത്രിസഭാംഗം,ബജറ്റിന് മുമ്പേ കെന്നി സ്ഥാനം ഒഴിയേണ്ടി വരുമോ ?

ഡബ്ലിന്‍ :ഉപപ്രധാനമന്ത്രി ഫ്രാന്‍സെസ് ഫിറ്റ്സജെറാള്‍ഡിന് പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്നും, കെന്നിക്കു പകരം ഫിറ്റ്സജെറാള്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ചില്‍ഡ്രണ്‍ ആന്‍ഡ് യൂത്ത് അഫയേഴ്സ് മന്ത്രി കാതറിന്‍ സപ്പോനെ. ഇന്നലെ ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സപ്പോനെ.

രാജ്യത്തിന് ഒരു വനിതാ നേതാവ് എന്ന നിലയിലാണ് ഫിറ്റ്ജെറാള്‍ഡിനെ താന്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് സപ്പോനെ പറഞ്ഞു. യുഎസില്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റാകുമെന്ന് കരുതുന്നതായും സപ്പോനെ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പേ എന്‍ഡ കെന്നി പ്രധാനമന്ത്രി സ്ഥാനവും, ഫിനഗേല്‍ നേതൃസ്ഥാനവും ഒഴിയുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഈ സ്ഥാനങ്ങളിലേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റു പേരുകള്‍ സിമോണ്‍ കൊവേനിയുടെയും, ലിയോ വരേദ്കറുടെയുമാണ്.

ട്രാന്‍സ്പോര്‍ട് മന്ത്രി ഷെയിന്‍ റോസ് പ്രധാനമന്ത്രിയോട് ഇതേ വരെ അനുരഞ്ജനപെട്ടിട്ടില്ല.കമ്മ്യൂണിക്കേഷന്‍ മന്ത്രി ഡെന്നിസ് നോട്ടന്‍,അടക്കമുള്ള ഏതാനം മന്ത്രിമാര്‍ ഏന്‍ഡ കെന്നിയ്ക്കെതിരെ രംഗത്തെത്തിയതും നിരീക്ഷകരെ അതിശയിപ്പിച്ചു.

ഇതോടെ കെന്നിയ്ക്കെതിരെയുള്ള കലാപം ശക്തമാകുകയാണ്.ഫിനഗേലിലെ വിമതരും സ്വതന്ത്രരും ചേര്‍ന്ന് ഒരുക്കുന്ന കെണിയില്‍ വീഴാതെ കെന്നിയ്ക്ക് മുമ്പോട്ടു പോകാനാവില്ലെന്ന അവസ്ഥയാണ്.ഒരു പക്ഷെ ഒക്‌റ്റോബറിലെ ബജറ്റിന് മുമ്പേ ഏന്‍ഡ കെന്നി പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജി വെച്ച് പോകേണ്ടി വരുമെന്ന സൂചനകളാണ് നിരീക്ഷകര്‍ നല്‍കുന്നത്.

Scroll To Top