Saturday August 19, 2017
Latest Updates

മലേഷ്യന്‍ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു

മലേഷ്യന്‍ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു

ലണ്ടന്‍ :മലേഷ്യന്‍ വിമാനങ്ങളെ നിര്‍ഭാഗ്യം വിട്ടൊഴിയുന്നില്ല ..ഇന്നലെ ലണ്ടനില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേയ്ക്കു പുറപ്പെട്ട മലേഷ്യന്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്ക്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വച്ചായിരുന്നു വിമാനം ചുഴിയില്‍പ്പെട്ടത്. ആകെ 378 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

കാലാവസ്ഥ നിയന്ത്രണാതീതമായതാണ് അപകടത്തിനു കാരണമെന്നാണ് എയര്‍ലൈന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. പരിക്കേറ്റ ചിലര്‍ക്ക് ചികിത്സ നല്‍കേണ്ടിയും വന്നിട്ടുണ്ട്. കാലാവസ്ഥയാണ് കാരണമെങ്കിലും, സംഭവത്തില്‍ എയര്‍ലൈന്‍സ് ക്ഷമ ചോദിക്കുകയും ചെയ്തു.

Scroll To Top