Friday December 09, 2016
Latest Updates

ആഴ്ച്ചയില്‍ 15 യൂറോ മുതല്‍ ചിലവില്‍ ആഫ്റ്റര്‍ സ്‌കൂള്‍ ഡേ കെയര്‍ സൌകര്യം, അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ ചിലവുകള്‍ കുത്തനെ കുറയ്ക്കാന്‍ പദ്ധതി ഒരുങ്ങുന്നു 

ആഴ്ച്ചയില്‍ 15 യൂറോ മുതല്‍ ചിലവില്‍ ആഫ്റ്റര്‍ സ്‌കൂള്‍ ഡേ കെയര്‍ സൌകര്യം, അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ ചിലവുകള്‍ കുത്തനെ കുറയ്ക്കാന്‍ പദ്ധതി ഒരുങ്ങുന്നു 

ഡബ്ലിന്‍ : ചെറിയ കുട്ടികള്‍ക്കുള്ള ഡേ കെയര്‍ സൗകര്യം ചെലവ് കുറഞ്ഞ രീതിയിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമാക്കിയും നടപ്പാക്കാനുള്ള പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് സൂചനകള്‍. ആഫ്റ്റര്‍ സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന സംരക്ഷണത്തിനായി രക്ഷിതാക്കള്‍ അടയ്‌ക്കേണ്ട ഫീസിന് വമ്പന്‍ സബ്‌സിഡി അനുവദിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു..കുറഞ്ഞ വരുമാനം മാത്രമുള്ള രക്ഷിതാക്കള്‍ക്ക് കുറഞ്ഞ ഫീസ് മാത്രം അടച്ച് ഈ സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിഷയത്തില്‍ പഠനം നടത്തുന്നതിനായി ശിശുക്ഷേമവകുപ്പ് മന്ത്രി ജയിംസ് റൈലി നിയോഗിച്ച സമിതി ജൂണ്‍ മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. നിലവില്‍ കുറഞ്ഞ വേതനമുള്ളവരോ, തൊഴില്‍ രഹിതരോ ആയ രക്ഷിതാക്കള്‍ ഓരോ കുട്ടിക്കും ആഴ്ചയില്‍ 15 യൂറോ മാത്രം ഫീസായി നല്‍കിയാല്‍ മതിയെന്നാണ് ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് ഐറിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
40 യൂറോ ഓരോ കുട്ടിക്കും സര്‍ക്കാര്‍ നല്‍കും. പദ്ധതിയില്‍ കൂടുതല്‍ രക്ഷിതാക്കളെ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ വരുമാനംവര്‍ദ്ധിക്കുന്നതിനനുസരിച്ച് രക്ഷിതാക്കള്‍ നല്‍കേണ്ടി വരുന്ന വിഹിതത്തിലും വര്‍ദ്ധനയുണ്ടാകുമെന്നു മാത്രം.ചെറിയ കുട്ടികള്‍ വീട്ടിലുള്ളതിനാല്‍ ജോലിയ്ക്ക് പോകാനാവാത്തവരെ സഹായിക്കാന്‍ കൂടിയാണ് ഈ പദ്ധതി.

ന്യൂസിലന്റില്‍ നിലവിലുള്ള സമാന പദ്ധതിയെ മാതൃകയാക്കിയണ് സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കുന്നത്. രാവിലെ 7 മണിക്കും, 8.30നും ഇടക്കും,സ്‌കൂള്‍ സമയം കഴിയുമ്പോള്‍ മുതല്‍ വൈകീട്ട് 5.30 വരെയും കുട്ടികള്‍ക്ക് ലഭിക്കുന്ന സംരക്ഷണമാണ് സബ്‌സിഡിക്ക് ആധാരമാക്കുക. വെക്കേഷന്‍ സമയങ്ങളിലും ഇതേ സൗകര്യം ലഭിക്കും.കുട്ടി ജനിച്ചാല്‍ അച്ഛന് ശമ്പള രഹിത അവധി, അച്ഛനമ്മമാരുടെ അവധിയുടെ കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ ചൈല്‍ഡ് കെയര്‍ നയത്തില്‍ ഉള്‍പ്പെടുത്തിയേക്കും

Scroll To Top