Thursday January 19, 2017
Latest Updates

പുതിയ ഐറിഷ് സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ :ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനകരമാവും

പുതിയ ഐറിഷ് സര്‍ക്കാരിന്റെ 100 ദിന പദ്ധതികള്‍ :ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനകരമാവും

ഡബ്ലിന്‍: എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിന പദ്ധതികള്‍ പ്രസിദ്ധപ്പെടുത്തി. അയര്‍ലണ്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രകാശന വേളയില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൗസിങ് പ്രതിസന്ധി പരിഹരിക്കാനായി ആക്ഷന്‍ പ്ലാന്‍, തന്നെയാണ് പ്രാമുഖ്യം നല്‍കി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി എന്‍ട കെന്നി പറഞ്ഞു.ആഫ്റ്റര്‍ സ്‌കൂള്‍ കെയറുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത് രാജ്യത്തെ ആയിരക്കണക്കിന് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റൂറല്‍ ഏരിയകള്‍ക്കായി ബ്രോഡ്ബാന്‍ഡ്,എറക്ടസുമായിച്ചേര്‍ന്ന് നവീകരിച്ച ബജറ്റ് രൂപകല്‍പ്പന,ഹോസ്പിറ്റലിലെ വെയ്റ്റിങ് ലിസ്റ്റ് പ്രശ്‌നം കുറയ്ക്കാനായി നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസിന്റെ പുനരുദ്ധാരണം,അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിക്കാനായി വിന്റര്‍ പ്ലാന്‍ എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍.

Scroll To Top