Tuesday December 06, 2016
Latest Updates

മാഗിക്ക് പിന്നാലെ യിപ്പിയും ഇന്ത്യയില്‍ നിരോധിച്ചേക്കും; കമ്പനിക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നോട്ടീസ്

മാഗിക്ക് പിന്നാലെ യിപ്പിയും ഇന്ത്യയില്‍ നിരോധിച്ചേക്കും; കമ്പനിക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നോട്ടീസ്

മാഗിക്ക് പിന്നാലെ മറ്റൊരു ജനപ്രിയ ഉല്‍പന്നമായ യിപ്പിയും ഇന്ത്യയില്‍ നിരോധിച്ചേക്കും. യിപ്പിയയുടെ പായ്ക്കില്‍ രേഖപ്പെടുത്തിയ പോഷകഘടകങ്ങളെ കുറിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി കമ്പനിയോട് വിശദീകരണം തേടി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ സണ്‍ഫീസ്റ്റ് ബ്രാന്‍ഡില്‍ വരുന്ന ഉല്‍പന്നമാണ് യിപ്പി.

യിപ്പീ നൂഡില്‍സിലടങ്ങിയ ഘടകങ്ങളെന്തൊക്കെയെന്നതു സംബന്ധിച്ച് 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യസുരക്ഷാ അധികൃതര്‍ ഐടിസിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് യിപ്പി നൂഡില്‍സിന്റെ മാജിക് മസാല, ക്‌ളാസിക് മസാല എന്നീ ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്കയച്ചത്.

യിപ്പിയുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ എനര്‍ജി, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര, കാത്സ്യം എന്നിവ നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന എഫ്എസ്എസ്എഐയുടെ ലാബ് റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ദിലീപ് ജയിന്‍ അറിയിച്ചു. കൂടാതെ നൂഡില്‍സിലെ രുചിക്കൂട്ടുകളുടെ വെജിറ്റേറിയന്‍ സര്‍ട്ടിഫിക്കറ്റും ഐടിസി ഹാജറാക്കണം. മോണോ സോഡിയം ഗ്‌ളൂട്ടോമേറ്റ് (എംഎസ്ജി) അടങ്ങിയിട്ടില്ലെന്ന അവകാശവാദം യിപ്പിയുടെ പുതിയ പായ്ക്ക്റ്റുകളില്‍ നിന്നും ഐടിസി നീക്കം ചെയ്തിരുന്നു.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കമ്പനി ഭക്ഷ്യസുരക്ഷാ വകുപ്പിന് മറുപടി നല്‍കണം.

 

Scroll To Top