Wednesday May 24, 2017
Latest Updates

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയന്‍ സംശയപൂര്‍വ്വം നോക്കുന്നുവെന്ന് ലിയോ വരേദ്കര്‍

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയന്‍ സംശയപൂര്‍വ്വം നോക്കുന്നുവെന്ന് ലിയോ വരേദ്കര്‍

ഡബ്ലിന്‍:ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അയര്‍ലണ്ടിനെ നോക്കുന്നത് സംശയപൂര്‍വമാണെന്ന് ഐറിഷ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍. ബ്രിട്ടനു പുറമെ അയര്‍ലണ്ടും യൂണിയന്‍ വിടുമെന്നാണ് പലരും കരുതുന്നതെന്നും, എന്നാല്‍ തങ്ങള്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും വരേദ്കര്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ യൂറോപ്പില്‍ തുടരും, യൂറോപ്പ് ഞങ്ങളുടെ വീടാണ്, ഇത് (യൂറോപ്പിനെ) നിര്‍മ്മിക്കാന്‍ സഹായിച്ചത് ഞങ്ങളാണ്, യൂറോപ്പിന്റെ ഹൃദയഭാഗത്തുതന്നെ ഞങ്ങള്‍ തുടരും’ വരേദ്കര്‍ പറഞ്ഞു.

ബ്രെക്സിറ്റിനു ശേഷം നടക്കുന്ന ചര്‍ച്ചകളില്‍ അയര്‍ലണ്ടിന് പ്രത്യേക പ്രാധാന്യം നല്‍കണം എന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ അഭിപ്രായത്തെ വരേദ്കര്‍ സ്വാഗതം ചെയ്തു. അതേസമയം അയര്‍ലണ്ടിന്റെ നിലപാട് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലടക്കമുള്ള നേതാക്കളെ അറിയിക്കാന്‍ കൂടുതല്‍ ശ്രമം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.

Scroll To Top