Saturday December 03, 2016
Latest Updates

ബെക്സിറ്റായാലും ബ്രിട്ടനോട് കൂടുതല്‍ സഹരിക്കാന്‍ അയര്‍ലണ്ട്,പിന്തുണയുമായി ഫ്രാന്‍സും

ബെക്സിറ്റായാലും ബ്രിട്ടനോട് കൂടുതല്‍ സഹരിക്കാന്‍ അയര്‍ലണ്ട്,പിന്തുണയുമായി ഫ്രാന്‍സും

ഡബ്ലിന്‍:ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യുകെയോട് നടത്തുന്ന ചര്‍ച്ചകളില്‍ അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ്. യുകെ-അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി എന്നിവയാകണം ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കേണ്ട വിഷയങ്ങള്‍ എന്നും ഒലോന്‍ദ് അഭിപ്രായപ്പെട്ടു.

അയര്‍ലണ്ടും ഫ്രാന്‍സുമാണ് യുകെയുടെ ഏറ്റവുമടുത്ത അയല്‍ക്കാര്‍ എന്നു പറഞ്ഞ ഒലോന്‍ദ്, അയര്‍ലണ്ടിനാണ് യുകെയുമായി കൂടുതല്‍ അടുപ്പം എന്നും പറഞ്ഞു. പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള ചര്‍ച്ചയില്‍ അയര്‍ലണ്ടിന്റെ കാര്യം വിഷയമാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായി ഗവണ്‍മെന്റ് ബില്‍ഡിങ്ങില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഫ്രഞ്ച് പ്രസിഡന്റ് അയര്‍ലണ്ടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ അയര്‍ലണ്ടിന് പ്രത്യേക പ്രാധാന്യമൊന്നും നല്‍കേണ്ടിതില്ല എന്ന നിലപാടായിരുന്നു കഴിഞ്ഞയാഴ്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എടുത്തത്.

ഫ്രാന്‍സിനും അയര്‍ലണ്ടിനും ഇടയില്‍ വൈദ്യുതി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാറിലും ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു. ബ്രെക്സിറ്റ് കാരണം അയര്‍ലണ്ടിലെ 12.5% എന്ന നിലവിലുള്ള കോര്‍പ്പറേഷന്‍ ടാക്സില്‍ മാറ്റം വരുത്തേണ്ടതില്ല എന്നും ഒലോന്‍ദ് അഭിപ്രായപ്പെട്ടു. യൂറോപ്പിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമായി.

Scroll To Top