Monday January 23, 2017
Latest Updates

ത്രിപുരയില്‍ 18 വര്‍ഷമായി തുടരുന്ന കരിനിയമമായ അഫ്‌സ്പ പിന്‍വലിച്ചു

ത്രിപുരയില്‍ 18 വര്‍ഷമായി തുടരുന്ന കരിനിയമമായ അഫ്‌സ്പ പിന്‍വലിച്ചു

ത്രിപുരയില്‍ കഴിഞ്ഞ 18 വര്‍ഷമായി നിലവിലുണ്ടായിരുന്ന പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

മേഖലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് 1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ അഫ്‌സ്പ പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് ഓരോ ആറുമാസം കൂടുമ്പൊഴും സ്ഥിതിഗതികള്‍ വിലയിരുത്തി നിയമത്തിന്റെ കാലാവധി വലിച്ചു നീട്ടാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് അവസാനമായി ഇത്തരത്തില്‍ വിലയിരുത്തലുണ്ടായത്. ഈ മാസത്തോടെ ഇതിന്റെ കാലാവധി അവസാനിക്കും. സംസ്ഥാനത്തെ ക്രമസമാധാന നില പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതുമൂലമാണ് നിയമം പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമം ബാധകമാവുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ കാലാകാലങ്ങളായ്യി കുറച്ചു വരികയായിരുന്നു. ആദ്യ കാലത്ത് 76 പോലീസ് സ്റ്റേഷനുകളിലും 36 പോലീസ് ഔട്ട് പോസ്റ്റുകളിലും ബാധകമായിരുന്ന നിയമം, അവസാന കാലത്ത് 26 സ്റ്റേഷനുകളിലും നാല് ഔട്ട് പോസ്റ്റുകളിലും മാത്രമാണ് ബാധകമായിരുന്നത്.

 

Scroll To Top