Thursday December 08, 2016
Latest Updates

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണം:25 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ 

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണം:25 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ 

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ആക്രമണം നടത്തിയ എല്ലാ ഭീകരരെയുെം അഫ്ഗാന്‍ സൈന്യം വധിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് കെട്ടിടവും ഇവിടത്തെ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഞായറാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷെരിഫില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണമുണ്ടായത്. 25 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ സൈന്യം ഭീകരരെ പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയെ നന്ദി അറിയിച്ചു.











Scroll To Top