Friday December 09, 2016
Latest Updates

ജര്‍മ്മന്‍ ട്രെയിനില്‍ അഫ്ഗാന്‍ കുടിയേറ്റക്കാരന്‍ മഴുവുമായി ആക്രമണം നടത്തി,15 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു

ജര്‍മ്മന്‍ ട്രെയിനില്‍ അഫ്ഗാന്‍ കുടിയേറ്റക്കാരന്‍ മഴുവുമായി ആക്രമണം നടത്തി,15 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു

മ്യൂണിക്ക് :ജര്‍മ്മനിയിലെ വൂര്‍സ്ബര്‍ഗില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കുനേരെ മഴുവുമായി ആക്രമണം. അഫ്ഗാന്‍ സ്വദേശിയായ 17കാരനാണ് ട്രെയിനില്‍ ആക്രമണം നടത്തിയത്. 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ചു കൊന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.
രക്ഷിതാക്കളുടെ ഒപ്പമല്ല അക്രമി ജര്‍മ്മനിയില്‍ എത്തിച്ചേര്‍ന്നതെന്നാണ് കരുതുന്നതെന്ന് ദി ബവേറിയന്‍ ആഭ്യന്തരമന്ത്രി ജോക്കിം ഹെര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇവിടുത്തെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

Scroll To Top