Saturday December 10, 2016
Latest Updates

എയര്‍ലിങ്ങസ് ബ്രിട്ടിഷ് കമ്പനിയ്ക്ക് വില്‍ക്കാന്‍ ധാരണയാവുന്നു 

എയര്‍ലിങ്ങസ് ബ്രിട്ടിഷ് കമ്പനിയ്ക്ക് വില്‍ക്കാന്‍ ധാരണയാവുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ എയര്‍ ലൈന്‍സായ എയര്‍ലിങ്ങസ് ബ്രിട്ടീഷ് എയര്‍ വേയ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന് (ഐ എ ജി )വില്‍ക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍.1.4 ബില്യന്‍ യൂറോയ്ക്കാണ് എയര്‍ലിങ്ങസ് മാനേജ്‌മെന്റ് പ്രാഥമിക കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.

എയര്‍ലിങ്ങസിന്റെ മുഖ്യ എതിരാളിയായ റൈന്‍ എയറും (29.8%)ഐറിഷ് സര്‍ക്കാരുമാണ് (25.1%)നിലവില്‍ എയര്‍ലിങ്ങസിന്റെ മുഖ്യ ഓഹരി ഉടമകള്‍.ഷെയര്‍ ഹോള്‍ഡര്‍മാരുടെയും റഗുലേറ്ററി അതോററ്റിയുടെയും കൂടി അംഗീകാരം ലഭിച്ചാല്‍ വില്‍പ്പന യാഥാര്‍ഥ്യമാവും.

2006 വരെ ഐറിഷ് സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന എയര്‍ലിങ്ങസ് സ്വതന്ത്ര കമ്പനിയായതിനു ശേഷവും അയര്‍ലണ്ടിന്റെ നാഷണല്‍ എയര്‍ലൈന്‍സായി തന്നെയാണ് അറിയപ്പെട്ടിരുന്നത്.വില്‍പ്പനയെ വളരെ കരുതലോടെയാണ് വീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി പാസ്‌കല്‍ ഡോണഗ് പറഞ്ഞു.തൊഴിലാളി യൂണിയനുകളുടെ നിലപാടും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി

Scroll To Top