Thursday December 08, 2016
Latest Updates

അഭയാര്‍ഥികളായ ഇരുന്നൂറ് അനാഥ കുഞ്ഞുങ്ങളെ അയര്‍ലണ്ട് സ്വീകരിക്കും

അഭയാര്‍ഥികളായ ഇരുന്നൂറ് അനാഥ കുഞ്ഞുങ്ങളെ അയര്‍ലണ്ട് സ്വീകരിക്കും

ഡബ്ലിന്‍:ഫ്രാന്‍സിലെ കലായിസ് അഭയാര്‍ത്ഥി ക്യാംപില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികളായ 200 അനാഥ കുഞ്ഞുങ്ങളെ അയര്‍ലണ്ട് സ്വീകരിക്കും. സുരക്ഷിതമല്ലെന്ന കാരണത്താല്‍ ക്യാംപ് കഴിഞ്ഞ മാസം അടച്ചുപൂട്ടിയിരുന്നു. കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കാര്യം ഐറിഷ് ഡോളില്‍ എല്ലാ പാര്‍ട്ടികളും ശരിവച്ചു.

ഡോള്‍ തീരുമാനത്തെ ചില്‍ഡ്രണ്‍സ് റൈറ്റ്സ് അലിയന്‍സ് ചീഫ് എക്സിക്യുട്ടിവ് ടാന്യ വാര്‍ഡ് സ്വാഗതം ചെയ്തു. യൂറോപ്പിലാകമാനം നിരവധി അഭയാര്‍ത്ഥികളായ കുട്ടികള്‍ അനാഥരായിട്ടുണ്ടെന്നും, ഇവര്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ നേരിടുകയാണെന്നും അവര്‍ പറഞ്ഞു. 10,000ഓളം കുട്ടികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

ഗ്രീസില്‍ അനാഥരായ 20 അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ സ്വീകരിച്ച്, ഇവര്‍ക്ക് താമസമൊരുക്കാന്‍ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ ടുസ്ല അധികൃതര്‍ ഈയാഴ്ച ആദ്യം ഗ്രീസിലേയ്ക്ക് പുറപ്പെട്ടിരുന്നു. യുഎന്നിന്റെ കണക്കു പ്രകാരം 90,0000 അനാഥ കുട്ടികളാണ് അഭയാര്‍ത്ഥികളായി 2015ല്‍ യൂറോപ്പിലെത്തിയത്.

Scroll To Top