Monday August 21, 2017
Latest Updates

ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ പൊരുതി നേടിയ ജയം,ആദിത്യ കൃഷ്ണ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കും!തീര്‍ച്ച …

ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ പൊരുതി നേടിയ ജയം,ആദിത്യ കൃഷ്ണ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കും!തീര്‍ച്ച …

നാസ് :‘ലണ്ടനിലെ കിംഗ്‌സ് കോളജില്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കണം.പിന്നെ കമ്പ്യൂട്ടര്‍ മേഖലയില്‍ ഏറ്റവും നല്ല ഒരു ജോലി കണ്ടെത്തണം.’ഇന്നലെ ലീവിംഗ് സെര്‍ട്ട് ഫലം അറിഞ്ഞ ലഹരിയില്‍ കില്‍ഡയറിലെ ഹിന്ദുസ്ഥാനി സംഗീതസദസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആദിത്യ കൃഷ്ണ ‘ഐറിഷ് മലയാളിയോട്’മനസ് തുറന്നു.ലീവിംഗ് സെര്‍ട്ടില്‍ ആദിത്യ നേടിയത് 95 % മാര്‍ക്കാണ്.595 മാര്‍ക്ക്. adi

നാസിലെ ഒരു പതിനേഴു വയസുകാരന്റെ സ്വപ്നങ്ങളില്‍ മാര്‍ക്ക് നേടണമെന്ന് മോഹങ്ങളൊന്നും ഒരു കാലത്ത് ഉണ്ടായിരുന്നില്ല.പക്ഷേ കിംഗ്‌സ് കോളജും കംബ്യൂട്ടര്‍ പഠനവും തലയില്‍ വന്ന് മോഹമായി കൂടുറപ്പിച്ചപ്പോള്‍ ആദിത്യകൃഷ്ണയ്ക്ക് വാശി കയറി!.ചുരുങ്ങിയത് 95 % മാര്‍ക്കെങ്കിലും കിട്ടിയാലേ കിംഗ്‌സ് കോളജില്‍ അഡ്മിഷന്‍ കിട്ടാന്‍ വഴിയുള്ളൂ എന്ന തിരിച്ചറിവായിരുന്നു ആ വാശിയ്ക്ക് പിന്നില്‍.

അച്ഛനും അമ്മയും പറഞ്ഞത് മെഡിസന് പോകണം എന്നായിരുന്നു.അങ്ങോട്ടേയ്ക്കില്ലെന്നു ഞാനും വാശി പിടിച്ചു.എന്റെ തലമുറയ്ക്ക് ഇനി വേണ്ടത് പുതിയ സാങ്കേതിക വിദ്യകളാണ്.അടുത്ത പത്തിരുപതു വര്‍ഷങ്ങളിലെങ്കിലും കമ്പ്യൂട്ടര്‍ മേഖലയില്‍ അതിന് വാനോളം സാധ്യതകളുണ്ട്.പിന്നെ ഞാനെന്തിന് മെഡിസന് പോകണം?ആദിത്യ ചോദിക്കുന്നു.

ഇത്തരം ചോദ്യങ്ങളാണ് ആദിത്യയെ വ്യത്യസ്ഥനാക്കുന്നത്.’ഞാന്‍ സ്വപ്നം കാണുന്നുണ്ട്.കമ്പ്യൂട്ടര്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന് പറക്കണം എന്നാണ് എന്റെ ആശ.’ആദിത്യ പറയുന്നു.

തൃശൂര്‍ തിരുവാമ്പാടി’ശ്രീലക്ഷ്മി’യിലെ എസ് ബി ഐ ഉദ്യോഗസ്ഥനായ മുരളികൃഷ്ണയുടെയും,നാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ആശയുടെയും മകനാണ് ആദിത്യ.പഠിക്കണം എന്ന വാശിയില്‍ ഒന്നുമല്ല ഇതേ വരെ പഠിച്ചതെങ്കിലും വളരെ ഉന്നതമായ ഒരു ‘ചരിത്രസംഭവ’മാണ് ആദിത്യനെന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും.ജൂനിയര്‍ സെര്‍ട്ടില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്,ഗ്രേഡ് വാങ്ങിയായിരുന്നു വിജയം.ശ്രദ്ധേയമായ ബി ടി യംഗ് സയന്റിസ്റ്റ് ബയോളജി സെക്ഷന്റെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആദിത്യയായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന കണ്‍സേണ്‍ വേള്‍ഡ് വൈഡിന്റെ നാഷണല്‍ ഡിബേറ്റ് മത്സരത്തിലെ വിജയം,കാര്‍ലോ ഐ ടി സംഘടിപ്പിച്ച സയന്‍സ് ഫെസ്റ്റിലെ പ്രോജക്ട്ടിനുള്ള ഒന്നാം സ്ഥാനം,ഓള്‍ അയര്‍ലണ്ട് ഇന്റര്‍ സ്‌കൂള്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് കോമ്പറ്റീഷനിലെ ഒന്നാം സ്ഥാനം,നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്രായിലെ ഏക ഇന്ത്യാക്കാരന്‍,കില്‍ഡയര്‍ യൂത്ത് സര്‍വീസിന്റെ ക്രിസ്ത്മസ് കാര്‍ഡ് ഡിസൈന്‍ മത്സരത്തിലെ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ വിജയ കിരീടങ്ങള്‍ക്ക് ഉടമയാണ് ആദിത്യയിപ്പോള്‍.

ക്രിക്കറ്റും വയലിനും ഈ പൂരത്തിന്റെ നാട്ടുകാരന് ഒരു പോലെ വഴങ്ങും.നൃത്തവേദികളില്‍ മാത്രമല്ല സദ്ഗമയ സദ്‌സംഘത്തിന്റെ പ്രാര്‍ഥനാ വേദികളിലും സജീവ സാന്നിധ്യമാണ് ആദിത്യ.ഇനി ലക്ഷ്യം ലണ്ടനാണ്.പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞയുടന്‍ കിംഗ്‌സ് കോളജിലേയ്ക്ക് വിളിച്ചു സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു ഈ മിടുക്കന്

Scroll To Top