Friday December 09, 2016
Latest Updates

മണി കിലുക്കാന്‍ കപ്യാര്‍’ നാളെ മുതല്‍ അയര്‍ലണ്ടിലും!അടി കപ്യാരേ കൂട്ടമണി …

മണി കിലുക്കാന്‍ കപ്യാര്‍’ നാളെ മുതല്‍ അയര്‍ലണ്ടിലും!അടി കപ്യാരേ കൂട്ടമണി …

ഡബ്ലിന്‍:ക്രിസ്മസ് കാലത്ത് കേരളത്തിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ അടി കപ്യാരെ കൂട്ടമണി’നാളെ മുതല്‍ അയര്‍ലണ്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
29,30.31(വെള്ളി,ശനി) തിയതികളില്‍ ഡബ്ലിന്‍ ഐ എം സി സാന്ട്രിയിലും,ഐ എം സി ടാലയിലുമാണ് പ്രദര്‍ശനം
വെള്ളി,ശനി ദിവസങ്ങളില്‍ വൈകിട്ട് 6.45 നാണ് സാന്റ്രിയിലും ടാലയിലും ‘കപ്യാര്‍ എത്തുന്നത്.ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്കും.
ഡബ്ലിന്‍ വി യൂ ഇ തീയേറ്ററില്‍ ഫെബ്രുവരി 1,2 തിയതികളില്‍ വൈകിട്ട് 7 മണിയ്ക്കും പ്രദര്‍ശനമുണ്ടായിരിക്കും.
ലെറ്റര്‍ കെന്നിയിലെ സെഞ്ച്വറി സിനിമാസില്‍ ജനുവരി 31 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ‘കപ്യാര്‍’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.akk9
നവാഗതനായ ജോണ്‍ വര്‍ഗഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുഴുനീള കോമഡി ചിത്രമാണ്.ഒരു ബോയ്‌സ് ഹോസ്റ്റലില്‍ ചെറുപ്പക്കാരിയായ യുവതി വന്ന് കയറിയതിനെത്തുടര്‍ന്ന് നാല് ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിനാധാരം.
ധ്യാന്‍ ശ്രീനിവാസന്‍,അജുവര്‍ഗീസ്,നമിതപ്രമോദ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആല്‍ഫ്രഡ് എന്ന വൈദികന്റെ വേഷത്തിലാണ് മുകേഷ് അഭിനയിക്കുന്നത്. ഒരു മെന്‍സ് ഹോസ്റ്റലിനെ പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷന്‍.

Scroll To Top