Monday December 05, 2016
Latest Updates

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം; അദാനിക്കും റിലയന്‍സിനും വമ്പന്‍ വൈദ്യുത കരാറുകള്‍

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം; അദാനിക്കും റിലയന്‍സിനും വമ്പന്‍ വൈദ്യുത കരാറുകള്‍

ബംഗ്ലാദേശിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വ്യവസായ പ്രമുഖന്മാരായ അദാനിയും റിലയന്‍സും പവര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു. 4600 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പ്ലാന്റുകളാണ് നിര്‍മ്മിക്കുക. ബംഗ്ലാദേശ് ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി വിഷയത്തില്‍ റിലയന്‍സും അദാനിയും കാരാറിലൊപ്പിട്ടു .

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് സുപ്രധാനമായ തീരുമാനമുണ്ടായിരിക്കുന്നത്.
3000 മെഗാ വാട്ട് ഉത്പാദനശേഷിയുള്ള പവര്‍ പ്ലാന്റ് നിര്‍മ്മാണത്തിനാണ് ബിപിഡിപിയുമായി റിലയന്‍സ് കരാറിലെത്തിയിരിക്കുന്നത്. പ്രകൃതിവാതകത്തെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജോല്‍പാദനത്തിനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കോടി ഡോളര്‍ പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കപ്പെടുന്നു.

150 കോടി ഡോളര്‍ മുതല്‍മുടക്കില്‍ 1600 മെഗാവാട്ട് ഉത്പാദനശേഷിയുള്ള രണ്ട് കല്‍ക്കരി പവര്‍ പ്ലാന്റുകളുടെ നിര്‍മ്മാണമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷവും ഒരു മാസവും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യം പ്രതിദിനം 7000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും 1500 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിട്ടു കൊണ്ടിരിക്കുന്നത്.

 

Scroll To Top