Wednesday December 07, 2016
Latest Updates

ആഡംസ് ടൗണില്‍ ഇഷ്ടം പോലെ സ്ഥലം…കമ്പനികള്‍ക്ക് അവസരം 

ആഡംസ് ടൗണില്‍ ഇഷ്ടം പോലെ സ്ഥലം…കമ്പനികള്‍ക്ക് അവസരം 

ഡബ്ലിന്‍:ഡബ്ലിനിലെ ആഡംസ് ടൌണില്‍ ഭവന നിര്‍മ്മാണത്തിനുള്ള 1850 ഏക്കര്‍ സ്ഥലം വില്‍ക്കാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍.പടിഞ്ഞാറന്‍ ഡബ്ലിനിലെ സ്ട്രാറ്റജിക്ക് ഡെവലപ്പ് മെന്റ് സോണിലെ 550 ഏക്കര്‍ സ്ഥലവും ഇതില്‍ ഉള്‍പ്പെടുന്നു.സ്ഥലത്തിന്റെ ഇപ്പോഴത്തെ കൈവശക്കാരായ അള്‍സ്റ്റര്‍ ബാങ്കാണ് വില്‍പ്പന പ്രഖ്യാപനം അനൌദ്യോഗികമായി നടത്തിയത്.

ആഡംസ്ടൗണില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ടൗണ്‍ പ്രൊജക്റ്റ് ഇപ്പോഴും പൂര്‍ത്തിയാകാതെ അവശേഷിക്കുകയാണ്. ലൂക്കനു തെക്ക് ഭാഗത്ത് ഉയരാന്‍ പദ്ധതിയിടപ്പെട്ട ഈ ടൗണ്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല.

ആഡംസ് ടൌണിന്റെ നിര്‍ത്തി വച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഈയിടെയാണ് ആന്‍ ബോര്‍ഡ് പ്ലീനല പ്ലാനിംഗ് അനുമതി നല്‍കിയത്.ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് കൂടുതല്‍ സ്ഥലം കണ്ടെത്തുന്ന തിനായാണ് ആഡംസ് ടൌണിലെ നിര്‍മ്മാണങ്ങള്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ തടഞ്ഞത്. ഇവിടുത്തെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 20 ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള കമ്പനികള്‍ക്കാണ് ആയിരക്കണക്കിന് ഏക്കറുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്.2003 ല്‍ തുടക്കമിട്ട ആഡംസ് ടൌണ്‍ സ്ട്രാറ്റജിക്ക് ഡവലപ്പ്‌മെന്റ് സോണ്‍ പദ്ധതിയില്‍ 10,000 വീടുകളും സ്‌കൂളുകളും ഷോപ്പുകള്‍, കമ്മ്യൂണിറ്റി, ലെഷര്‍ സൌകര്യങ്ങള്‍ തുടങ്ങിയവയാണ് പണി കഴിപ്പിക്കാനിരുന്നത്.ഇവയില്‍ ഒന്നും വിട്ടുവീഴ്ച്ച ചെയ്യുകയില്ലെന്നു പ്രാദേശിക കൌണ്‍സിലര്‍മാര്‍ വ്യക്തമാക്കി 

Scroll To Top