Friday December 02, 2016
Latest Updates

വീരപ്പന്റെ മോശം കമന്റ് കാണിച്ചു; സണ്‍ ടിവിക്കെതിരായ കേസില്‍ നടി സുകന്യക്ക് വിജയം

വീരപ്പന്റെ മോശം കമന്റ് കാണിച്ചു; സണ്‍ ടിവിക്കെതിരായ കേസില്‍ നടി സുകന്യക്ക് വിജയം

സണ്‍ ടിവി ക്കെതിരെ 18 വര്‍ഷമായി തുടരുന്ന നിയമ പോരാട്ടത്തില്‍ നടി സുകന്യക്ക് വിജയം. അപകീര്‍ത്തി കേസില്‍ ചാനല്‍ സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കണം.

സണ്‍ ടിവി നെറ്റ് വര്‍ക്ക്, എഡിറ്റര്‍ നക്കീരന്‍ ഗോപാലന്‍, കുപ്രസിദ്ധ കാട്ടു കള്ളന്‍ വീര്‍പ്പന്‍ എന്നിവര്‍ എതിര്‍ കക്ഷികളായുള്ളതാണ് കേസ്. നക്കീരന്‍ മാസികക്കു വേണ്ടി ഗോപാലന്‍ വീരപ്പനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ സുകന്യയെ പറ്റി അപമാനകരമായ രീതിയില്‍ സംസാരിച്ചുവെന്നും, പിന്നീട് സണ്‍ ടിവി ഈ ഭാഗം സംപ്രേഷണം ചെയ്തത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നുമാണ് സുകന്യയുടെ പരാതി.

പതിനെട്ടു വര്‍ഷത്തിനു ശേഷം നക്കീരന്‍ ഗോപാലനെ കേസില്‍ നിന്നും ഒഴിവാക്കിയ കോടതി, സണ്‍ ചാനല്‍ നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

1991 മുതല്‍ 1997 വരെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സുകന്യ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന അവര്‍ 2003 ല്‍ ദാമ്പത്യ ബന്ധം വേര്‍പിരിഞ്ഞ ശേഷം സഹവേശങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.

Scroll To Top