Sunday May 28, 2017
Latest Updates

പൊട്ടിക്കരഞ്ഞ് ഷൈന്‍ ടോം ചാക്കോ !

പൊട്ടിക്കരഞ്ഞ് ഷൈന്‍ ടോം ചാക്കോ !

കൊച്ചി : തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പതറാതെ നിന്ന നടന്‍ ഷൈന്‍ ടോം ചാക്കോ ജയിലില്‍ മുടിവെട്ടാന്‍ പിടിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്.

ജയില്‍ ചട്ടമനുസരിച്ചു മുടിയും താടിയും നീട്ടിവളര്‍ത്താനാവില്ല. ഇതനുസരിച്ചു മുടിവെട്ടാനിരുത്തിയപ്പോഴാണ് ഷൈന്‍ കരഞ്ഞതത്രേ.

നിരപരാധിയാണെന്ന ഉറച്ച ബോധ്യത്തോടെയായിയിരുന്നു ഷൈന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അക്ഷോഭ്യനായി നേരിട്ടത്. എന്നാല്‍ മുടി വെട്ടുന്ന കാര്യം വന്നപ്പോള്‍ നിയന്ത്രണം പോവുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ ‘പുള്ളി’കള്‍ വൃത്തിയും വെടിപ്പോടെയും ചെന്നില്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്കാണ് കുറ്റം. കോടതിയില്‍ ചെല്ലുമ്പോള്‍ വൃത്തിയും വെടുപ്പുമില്ലെന്നു തോന്നിയാല്‍ ജാമ്യം കിട്ടുന്നതിനും തടസ്സം വരാം. അപ്പോള്‍ പുള്ളികള്‍ തന്നെ മുടിവെട്ടാനും താടിവടിയ്ക്കാനും പറയുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്.

കാക്കനാട് സബ് ജയിലിലാണ് ഷൈന്‍ ടോം ചാക്കോ കഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന ജയില്‍ ഡേയില്‍ ടോം ചാക്കോ ആയിരുന്നു മുഖ്യആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ഥികളും കലാകാരന്മാരുമവതരിപ്പിച്ച കലാപരിപാടികള്‍ ടോം ചാക്കോ നന്നായി ആസ്വദിച്ചുവെന്നു ജയില്‍ അധികൃതര്‍ പറയുന്നു.

Scroll To Top