Friday December 09, 2016
Latest Updates

ചാണകം തളിച്ചു ശുദ്ധീകരിക്കേണ്ട ചില കോടതി മുറികള്‍ ..

ചാണകം തളിച്ചു ശുദ്ധീകരിക്കേണ്ട ചില കോടതി മുറികള്‍ ..

ആരുടെയൊക്കെയോ താളത്തിനൊത്ത് തുള്ളിയ ഒരു ജഡ്ജി നിയമവ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്തിയതാണ് സരിതാ സോളാര്‍ പ്രശ്‌നം ഇത്രയും നീളാന്‍ കാരണം എന്ന് കരുതുന്നവരാണ് കേരളീയരില്‍ ഏറെയും.

ജയിലില്‍ നിന്ന് മജിസ്‌ട്രേറ്ററ്റിന് നല്‍കാനായി എഴുതി തയ്യാറാക്കിയ രഹസ്യ വിവരങ്ങള്‍ കേള്‍ക്കാതെയും രേഖപ്പെടുത്താതെയും മജിസ്‌ട്രേറ്റ് ഒഴിവായത് ആരെയോ രക്ഷിക്കാനാണ് എന്ന സംശയം ഉയര്‍ന്നിരുന്നു.സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് ഇത്രയും പ്രശ്‌നമുണ്ടാകില്ലായിരുന്നു. 

ലൈംഗിക പീഡനം സംബന്ധിച്ച് സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ ഇപ്പോള്‍ കുറ്റപത്രം തയ്യാറായിരിക്കുകയാണ്. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.എന്‍വി രാജു ആയിരുന്നു അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്.

തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തു എന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നെങ്കിലും അത് രേഖപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല. ചില പേരുകള്‍ താന്‍ കേട്ടു എന്ന് പിന്നീട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റ് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.മജിസ്‌ട്രേറ്റ് മാത്രമല്ല മറ്റേതാനം ജീവനക്കാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഇവരെയാരെയും ചോദ്യം ചെയ്യുകയുണ്ടായില്ല.

അന്ന് ജഡ്ജി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കില്‍ സരിതയെന്ന അഭിസാരികയുടെ പിന്നീടുള്ള വിലപേശലുകളെങ്കിലും ഒഴിവാക്കാമായിരുന്നു.പ്രമുഖരുടെ പേരുകള്‍ സരിത മജിസ്‌ട്രേട്ടിനോട് പറഞ്ഞതോടെയാണ് മൊഴി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് വിവാദമായതോടെയാണ് അന്വേഷണത്തിന് വഴി തുറന്നത്. 2014 നവംബര്‍ മാസത്തില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.മൊഴി രേഖപ്പെടുത്താതിരുന്നത് ചട്ട വിരുദ്ധമാണ് എന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

അന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന എന്‍വി രാജു ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ്. 15 ദിവസത്തിനകം കുറ്റപത്രത്തിന് മറുപടി നല്‍കണം എന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് സമിതി എന്‍ വി രാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയും മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്നു വ്യാപകമായ ആവശ്യം ഉയര്‍ത്തിയിരുന്നു.ഇദ്ദേഹം ഇരുന്നിടങ്ങള്‍ ചാണകവെള്ളം തളിച്ചു ശുദ്ധികരിക്കണം എന്നായിരുന്നു മാധ്യമ വിചാരകനായ അഡ്വ.ജയശങ്കര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ അന്നെല്ലാം രക്ഷപ്പെട്ടു നിന്ന രാജു ജഡ്ജി ഇപ്പോള്‍ വിഷമവൃത്തത്തിലായിരിക്കുകയാണ്.നീതി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇയാളെ പോലെയുള്ളവര്‍ ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റില്ലതാനും.


Scroll To Top