Friday December 09, 2016
Latest Updates

ഇടുക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് എസ് എന്‍ ഡി പിയും വെള്ളാപ്പള്ളിയും 

ഇടുക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് എസ് എന്‍ ഡി പിയും വെള്ളാപ്പള്ളിയും 

കോട്ടയം: മിശ്രവിവാഹത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് എസ് എന്‍ ഡി പി രംഗത്തിറങ്ങി.കോടിക്കണക്കിന് രൂപ ചിലവഴിച്ചു മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.വര്‍ഗീയ വിഷം തുപ്പുന്ന ബിഷപ്പിനെ 153 എ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന് വെള്ളാപ്പള്ളി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
തിരുവനന്തപുരത്ത് എസ് എന്‍ ഡിപി യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പേര്‍ ബിഷപ്പിനെതിരെ പ്രകടനം നടത്തി. ബിഷപ്പിന്റെ ഫോട്ടോയില്‍ ചെരുപ്പുമാല അണിയിച്ചാണ് പ്രകടനക്കാര്‍ പ്രതിഷേധം നടത്തിയത്.

മിശ്രവിവാഹത്തെ ക്രൈസ്തവ സഭ എതിര്‍ക്കേണ്ടതാണെന്നാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞതാണ് സമുദായ സംഘടനകളെ പ്രകോപിപ്പിച്ചത്.’ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്.സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിന് എതിരാണെന്ന് ബിഷപ്പ് പറഞ്ഞിരുന്നു.
’18 വയസുവരെ മാതാപിതാക്കളോടൊപ്പം താമസിക്കുകയും 12 ാം ക്‌ളാസുവരെ വേദപഠനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മറ്റു മതക്കാരോടൊപ്പവും ഓട്ടോക്കാരോടൊപ്പവും ഇറങ്ങിപ്പോവുകയാണ്.100 വിവാഹം നടക്കുമ്പോള്‍ അതില്‍ ആറെണ്ണവും മിശ്രവിവാഹമാണ്.5000 ത്തോളം കുടുംബങ്ങളാണ് ഒരു വര്‍ഷം വിവാഹമോചനം തേടുന്നത്.ഇതെല്ലാം കേരളത്തിലേക്ക് യൂറോപ്യന്‍ സംസ്‌കാരം കടന്നുവരുന്നതിന്റെ സൂചനകളാണെന്നും കാഞ്ഞിരപ്പള്ളിയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കവേ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത് പൊതു സമൂഹം വന്‍ പ്രതിഷേധത്തോടെയാണ് സ്വീകരിക്കുന്നത്.

എന്നാല്‍ സഭയുടെ അഭ്യന്തര സമ്മേളനത്തില്‍ ബിഷപ്പ് പറഞ്ഞ അഭിപ്രായങ്ങള്‍ വിവാദമാക്കേണ്ട കാര്യമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട രൂപതാ വൃത്തങ്ങള്‍ സംഭവത്തെ വിലയിരുത്തുന്നത്.

Scroll To Top