Tuesday December 06, 2016
Latest Updates

അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം,ഒരാള്‍ മരിച്ചു,10 പേര്‍ക്ക് പരിക്ക്

അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം,ഒരാള്‍ മരിച്ചു,10 പേര്‍ക്ക് പരിക്ക്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രി ഇന്ത്യന്‍ സമയം പത്തരയോടെ ഉണ്ടായ വന്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. 10 ലധികം പേര്‍ക്ക് പരിക്ക്.

ഗുരുതരമായി പരുക്കേറ്റ തീക്കോയി ചെങ്ങഴശേരില്‍ കുര്യാച്ചന്റെ മകന്‍ അമല്‍ കുര്യന്‍ (16 )ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. അരുവിത്തുറ അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ നടക്കും

പരുക്കേറ്റ  അരുവിത്തുറ പുള്ളോലില്‍ ജോസിന്റെ മകന്‍ അലന്‍ (17), മണിമല കരിക്കാട്ടൂര്‍ സ്വദേശി ജോസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വൈക്കം പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാത്യുവിനെ പാലാ ജനറല്‍ ആശുപത്രിയും ചെമ്മണ്ണൂര്‍ ആലുംമൂട്ടില്‍ സിബിയുടെ മകന്‍ അലന്‍ (15), ഇടുക്കി മേരിഗിരി തൈപ്പറമ്പില്‍ മധു (43), മേരിഗിരി തച്ചാംപറമ്പില്‍ ജോണ്‍സണ്‍ ഐസക്ക് (48), മേരിഗിരി തടപ്ലാക്കല്‍ മെയ്‌ജോ (37), ഇടുക്കി പാണ്ടിപ്പാറതറയില്‍ ബെന്നി (49) എന്നിവരെ പരുക്കുകളോടെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 രാത്രി പത്തരയോടെയാണ് അപകടം. മൂന്നുസെറ്റ് വെടിക്കെട്ടാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഒരാളുടെ രണ്ടു കാലും തകര്‍ന്നു.വെടി പൊട്ടാന്‍ ബാക്കിയുണ്ടായിരുന്ന കതിനാകുറ്റി പൊട്ടിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനംഅവസാനസെറ്റിന്റെ അവസാനഭാഗത്ത് കതിനാക്കുറ്റി മറിഞ്ഞ് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. 

കതിനാക്കുറ്റി മറിഞ്ഞതു കണ്ട് രക്ഷപ്പെടുന്നതിനായി ജനം വിരണ്ടോടുകയും ചെയ്തു. പൊലീസും നാട്ടുകാരും വൊളന്റിയര്‍മാരും ചേര്‍ന്നാണ് ്പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും ,പോലീസും അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ എത്തി.രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Scroll To Top