Thursday December 08, 2016
Latest Updates

ഫുട്പാത്ത് അപകടങ്ങള്‍ വര്‍ധിച്ചു; കൌണ്‍സിലുകള്‍ നഷ്ടപരിഹാരം നല്‍കിയത് 12 മില്ല്യന്‍

ഫുട്പാത്ത് അപകടങ്ങള്‍ വര്‍ധിച്ചു; കൌണ്‍സിലുകള്‍ നഷ്ടപരിഹാരം നല്‍കിയത് 12 മില്ല്യന്‍

ഡബ്ലിന്‍ :ഡബ്ലിനില്‍ നടപ്പാതയില്‍ വീണു പരുക്കേറ്റ് നഷ്ടപരിഹാരം തേടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ്. ഏറ്റവും പുതിയതായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ മാത്രം 12,490,922 യൂറോ നഷ്ടപരിഹാരമായി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം നഷ്ടപരിഹാരം നല്‍കിയ തുകയാണിത്. 2010 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൌണ്‍സില്‍ പരിധിയിലെ 143 അപകടങ്ങള്‍ക്കാണ് കൌണ്‍സില്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കിയത്. 2009 ണ് ശേഷമാണ് ഫുട്പാത്ത് അപകടങ്ങള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 115,000. യൂറോയാണ് ഇതുവരെ നല്‍കിയ ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുക. 2013 ല്‍ മാത്രം 3,292,068 യൂറോ നഷ്ടപരിഹാരം നല്‍കി.

2012 ല്‍ 2,903,934 യൂറോയാണ് നഷ്ടപരിഹാരം നല്‍കിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല്‍പ്പതോളം അപകടങ്ങള്‍ക്കാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കിയത്. 2012 ല്‍ നോര്‍ത്ത് സര്‍ക്കുലര്‍ റോഡില്‍ മാത്രം ആറോളം വ്യത്യസ്ത അപകടങ്ങള്‍ ഉണ്ടായി.

അയര്‍ലണ്ടിലെ മറ്റൊരു പ്രമുഖ കൌണ്‍സിലായ ഡണ്‍ലേരിയില്‍ ഇതുവരെ 9,116,125 യൂറോയാണ് ഫുട്പാത്ത് അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. 2010 മുതല്‍ 732 ഓളം അപകടങ്ങള്‍ ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്ലെയിമുകള്‍ സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ നല്‍കാന്‍ കൌണ്‍സില്‍ അധികൃതര്‍ വിസമ്മതിച്ചു. മറ്റൊരു പ്രമുഖ കൌണ്‍സിലായ സൌത്ത് ഡബ്ലിന്‍ കൌണ്ടി സിറ്റി കൌണ്‍സില്‍ ഇതുവരെ 1,413,513 യൂറോ നഷ്ടപരിഹാരമായി നല്‍കി. 75 ഓളം ഫുട്പാത്ത് അപകടങ്ങളാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Scroll To Top