Saturday December 10, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ മസാജുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഫിസിയോതെറാപ്പിന്റെ കേസ് ഓഗസ്റ്റ് 12 ന് വിചാരണ തുടങ്ങും

ബെല്‍ഫാസ്റ്റില്‍ മസാജുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഫിസിയോതെറാപ്പിന്റെ കേസ് ഓഗസ്റ്റ് 12 ന് വിചാരണ തുടങ്ങും

ബെല്‍ഫാസ്റ്റ് : നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യക്കാരനായ ഫിസിയോതെറാപ്പിസ്റ്റ് മുംബൈ സ്വദേശി ഡോക്ടര്‍ ഐജാസ് ബഷീര്‍ അഷായി, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആഗസ്റ്റ് 12 ന് വിചാരണ ആരംഭിക്കും.

ബെല്‍ഫാസ്റ്റില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.ഇയ്യാളെ നേപ്പാള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതായി ടീം അധികൃതര്‍ പുറത്തു വിട്ട പത്രകുറിപ്പില്‍ പറയുന്നു.

അയര്‍ലണ്ട് പര്യടനത്തിനെത്തിയ നേപ്പാള്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ബെല്‍ഫാസ്റ്റിലെ ലാമോണ്‍ഹോട്ടല്‍ ആന്‍ഡ് കൗണ്ടി ഹൗസ് ഹോട്ടലില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പീഡനത്തെ തുടര്‍ന്നാണ് ഇദ്ദേഹം അറസ്റ്റിലായത്.

ഡബ്ലിനിലേയ്ക്ക് നേപ്പാള്‍ ടീം പോകുന്നതിന്റെ തലേന്നാള്‍ ബെല്‍ ഫാസ്റ്റിലെ ഹോട്ടലില്‍ മസാജ് ചെയ്യാനെത്തിയ മുംബൈക്കാരി തന്നെയായ യുവതിയോടാണ് ഇയാള്‍ ശരീരത്തില്‍ തൊട്ട് അപമര്യാദയായി പെരുമാറിയത്.ലൈംഗീകമായ ആഗ്രഹത്തോടെ സംസാരിച്ച ഫിസിയോതെറാപ്പിസ്റ്റ് മസാജിന് വേണ്ടി ചുരുങ്ങിയത് അണ്ടര്‍ വെയര്‍ എങ്കിലും ധരിക്കണമെന്ന യുവതിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായില്ല.അത്തരമൊരു അവസ്ഥയില്‍ മസാജ് ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ട ഇയാള്‍ മസാജ് ചെയ്യാന്‍ എത്തിയ യുവതിയ്ക്ക് 10 പൌണ്ട് ടിപ്പ് നല്‍കാനും ശ്രമിച്ചു.AIJAZ

പേടിച്ചരണ്ട് റൂമിന് പുറത്തിറങ്ങിയ യുവതി ഹോട്ടല്‍ മാനേജര്‍ക്ക് പരാതി നല്കിയെന്നറിഞ്ഞപ്പോള്‍ മാനേജറുടെ മുമ്പില്‍ വെച്ചു പരസ്യമായി യുവതിയോട് മാപ്പ് പറയാനും ഐജാസ് ബഷീര്‍ അഷായി തയാറായി.എങ്കിലും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും വിലങ്ങു വെച്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ബെല്‍ഫാസ്റ്റ് കോടതിയില്‍ നേപ്പാള്‍ ടീം 2,500 പൗണ്ട് ജാമ്യ തുക കെട്ടിവെച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.12 ന് ആരംഭിക്കുന്ന കേസില്‍ തീര്‍പ്പാകും വരെ ബെല്‍ഫാസ്റ്റ് വിട്ടു പോകാതിരിക്കാന്‍ ഇയാളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കോടതി പിടിച്ചെടുത്തു,അതെ വരെ ബെല്‍ഫാസ്റ്റിലെ പ്രമൂഖ ഹോട്ടലില്‍ ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കാമെന്നു നേപ്പാള്‍ ടീം കോടതിയോട് പറഞ്ഞെങ്കിലും മുന്തിയ സൗകര്യങ്ങളുള്ള പ്രതിയെ താമസിപ്പിച്ചാല്‍ ഇനിയും ഇയാള്‍ പീഡന സ്വഭാവം തുടര്‍ന്നേക്കാമെന്ന് നിരീക്ഷിച്ച കോടതി ഇയാളെ കോടതിയ്ക്കും പോലിസ് സ്റ്റേഷനും തൊട്ടടുത്തുള്ള സാധാരണ ഹോട്ടലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിച്ചു.സച്ചിന്‍ തെണ്ടുല്‍ക്കറു ടെയും,മഹേഷ് ഭൂപതിയുടെയും പ്രമുഖ ബോളി വുഡ് താരങ്ങളുടെയും ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന ഇയാള്‍ ഇപ്പോള്‍ സാധാരണക്കാര്‍ താമസിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ ഉള്ള ഒരു ഹോട്ടലില്‍ പോലിസ് നിരീക്ഷണത്തിലാണ് താമസിക്കുന്നത്.

ബെല്ഫാസ്റ്റില്‍ ഇയാള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ പത്രങ്ങള്‍ പ്രധാന പേജിലെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ ഒട്ടേറെ പേര്‍ പീഡനവും,ബലാത്സംഗ കുറ്റവും ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്. 


Scroll To Top