Friday August 18, 2017
Latest Updates

അയര്‍ലണ്ടിലെ ആശുപത്രികളിലെ അപകടങ്ങള്‍ ഏഴു ശതമാനം പേര്‍ക്ക് മരണകാരണമാകുന്നുവെന്ന് പഠനം

അയര്‍ലണ്ടിലെ ആശുപത്രികളിലെ അപകടങ്ങള്‍ ഏഴു ശതമാനം പേര്‍ക്ക് മരണകാരണമാകുന്നുവെന്ന് പഠനം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ എട്ടിലൊന്നു പേര്‍ക്കും അവിചാരിതമായ പരുക്കുകള്‍ ആശുപത്രിയില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്.റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് നടത്തിയ പഠനമനുസരിച്ച് ഹോസ്പിറ്റലുകളില്‍ നിന്നും സംഭവിക്കുന്ന ഇത്തരം പിഴവുകള്‍ ഇവരില്‍ ഏഴു ശതമാനത്തെ മരണത്തിലേയ്ക്ക് നയിക്കുന്നതയും കണ്ടെത്തി.

ആശുപത്രിയിലെ ഉപകരണങ്ങള്‍,മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ രോഗിയുടെ അശ്രദ്ധയും ഹോസ്പിറ്റലുകളില്‍ നിന്നുള്ള പരിക്കുകള്‍ക്ക് കാരണമാവുന്നുണ്ട്.ബെഡ്ഡുകളില്‍ നിന്നും രോഗികള്‍ താഴെ വീണു പരിക്കേല്‍ക്കുന്നതും ഇവയില്‍ ഒരു കാരണമാണ്.

എന്നാല്‍ ഇത്തരത്തിലുള്ള അപകടങ്ങളില്‍ കൂടുതലും ഒഴിവാക്കാന്‍ സാധിക്കുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.പരിക്കേല്‍ക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും ആറുമാസത്തിനുള്ളില്‍ തന്നെ അവ ഭേദമാകുന്നുണ്ടെന്നും എന്നാല്‍ ചെറിയൊരു വിഭാഗത്തിന് ജീവിതകാലം മുഴുവന്‍ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നുണ്ടെന്നും പഠനം പറയുന്നു.

Scroll To Top