Wednesday December 07, 2016
Latest Updates

പിഞ്ചു കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു 

പിഞ്ചു കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു 

നാദാപുരം: നാദാപുരത്ത് ഇന്ന് രാവിലെയുണ്ടായ ദാരുണമായ അപകടം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.എട്ട് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു ശ്വാസം കിട്ടാതെ മരിച്ച സംഭവം വിശ്വസിക്കാനാവാതെ കേഴുകയാണ് വീട്ടുകാരും നാട്ടുകാരും. 
നാദാപുരം കുമ്മങ്കോട് ചാമപറമ്പത്ത് നൗഫലിന്റെ എട്ടു മാസം പ്രായമായ മകന്‍ യാസീനാണ് മരിച്ചത്. നൗഫലിന്റെ ഭാര്യ നസീമ മൊകേരിയിലെ സ്വന്തം വീട്ടില്‍ ഇന്നലെ രാവിലെ വീട്ട് മുറ്റത്ത് വസ്ത്രങ്ങള്‍ അലക്കി കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത് കുട്ടിയുണ്ടായിരുന്നു.മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.കരയാന്‍ പോലുമാവാതെ നിശബ്ദനായി പോയ കുട്ടിയെ ഓടികൂടിയ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരങ്ങള്‍ നാജിയ, നയീഫ്.

Scroll To Top