Thursday July 27, 2017
Latest Updates

തെലുങ്കാനയില്‍ വാഹനാപകടം :അഞ്ചു മലയാളികള്‍ മരിച്ചു 

തെലുങ്കാനയില്‍ വാഹനാപകടം :അഞ്ചു മലയാളികള്‍ മരിച്ചു 

ഹൈദരാബാദ്: തെലുങ്കാനയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്.ആന്ധ്രയിലെ കര്‍ണൂലില്‍ പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടമുണ്ടായത്. 

ദേലംപാടി സ്വദേശി പുരയിടത്തില്‍ റോബിന്‍ പി.ഡി (36), ഭാര്യ ബിസ്‌മോള്‍ (30), നാലുമാസം പ്രായമായ കുഞ്ഞ്, റോബിന്റെ പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ എന്നിവരും കാര്‍ ഡ്രൈവര്‍ തെലങ്കാന സ്വദേശി പവന്‍ കുമാറുമാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ബംഗളൂരുഹൈദരാബാദ് ഹൈവേയിലെ വെല്‍തുരുത്തിയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കിലിടിക്കുകയായിരുന്നു.

കോട്ടയം പൂഞ്ഞാറില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവര്‍. പൂഞ്ഞാറിലെ ഭാര്യ വീട്ടില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. ഭാര്യയുടെ ഇടവകപ്പള്ളിയില്‍ കുഞ്ഞിന്റെ മാമോദീസയ്ക്കായി എത്തിയതായിരുന്നു കുടുംബം. റോബിന്‍ ഹൈദരാബാദില്‍ സ്‌കൂള്‍ നടത്തി വരികയായിരുന്നു.പുലര്‍ച്ചെ ആയതിനാല്‍ ്രൈഡവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Scroll To Top