Monday January 22, 2018
Latest Updates

മെഡിറ്ററേനിയനില്‍ അപകടം: ഇരുനൂറ്റിയമ്പതിലധികം നിര്‍ബന്ധിത കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു

മെഡിറ്ററേനിയനില്‍ അപകടം: ഇരുനൂറ്റിയമ്പതിലധികം നിര്‍ബന്ധിത കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു

റോം:ലിബിയയില്‍ നിന്നും നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട 139 പേര്‍ കയറിയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. 29 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മനുഷ്യക്കടത്ത് നടത്തുന്നവര്‍ തങ്ങളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കടല്‍ കടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കി. വിസമ്മതിച്ച ആളെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു.

സ്ഥിരീകരിക്കാത്ത മറ്റൊരു സംഭവത്തില്‍ 127 പേര്‍ കയറിയ ബോട്ട് മെഡിറ്ററേനിയനില്‍ മുങ്ങി, ഇതില്‍ 125 പേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സ്ത്രീകള്‍ മാത്രമാണ് രക്ഷപ്പെട്ടത് എന്ന് യൂനൈറ്റഡ് നേഷന്‍സ് ഹൈകമ്മിഷന്‍ ഫോര്‍ റഫ്യുജീസ് (യുഎന്‍എച്ച്സിആര്‍) അറിയിച്ചു.

അതേസമയം മെഡിറ്ററേനിയനിലെ മറ്റൊരു സ്ഥലത്ത് 750ഓളം കുടിയേറ്റക്കാരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

Scroll To Top