Thursday December 08, 2016
Latest Updates

ഡബ്ലിനിലെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു പേര്‍ക്ക് പരിക്ക്

ഡബ്ലിനിലെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു പേര്‍ക്ക് പരിക്ക്

ബെല്‍ഫാസ്റ്റ് : മലയാളി കുടുംബം സഞ്ചരിച്ച ബിഎം ഡബ്ല്യൂ കാര്‍ അപകടത്തില്‍ പെട്ട് യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു.ഡബ്ലിന്‍ ലൂക്കനില്‍ നിന്നുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നത് എന്നറിയുന്നു. നോര്‍ത്തേന്‍ അയര്‍ലണ്ടിലെ കൌണ്ടി ഫെര്‍മാനയിലെ പ്രധാന നഗരമായ എന്നിസ് കില്ലനിലായിരുന്നു അപകടം.

അപകടത്തില്‍ പെട്ടവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമല്ല.ഇവരെ ഇന്ന് രാവിലെ ഡിസ് ചാര്‍ജ് ചെയ്‌തേക്കും.
ചര്‍ച്ച് ഹില്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി നടന്ന അപകടത്തെ തുടര്‍ന്ന് ലാംഗ്‌ഷോര്‍ റോഡില്‍ നിരവധി മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി.പകരം ഗതാഗതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയതായി എന്നിസ് കില്ലന്‍ പോലിസ് അറിയിച്ചു

Scroll To Top