Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഉണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് മരണം

അയര്‍ലണ്ടില്‍ ഉണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് മരണം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് മരണം.ഡബ്ലിനിലും കോര്‍ക്കിലും വെക്‌സ് ഫോര്‍ഡിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. കോര്‍ക്ക് കില്ലാര്‍നെ റോഡില്‍ എന്‍22 ലാണ് ആദ്യത്തെ അപകടമുണ്ടായത്. കാറും എസ്.യു.വിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.എന്നാല്‍ കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു പോയി(ഫോട്ടോ) 

ഡബ്ലിനില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരനായ 44കാരന്‍മരിച്ചു. ഉച്ചയ്ക്ക് 2.35 ഓടെ വോക്കിന്‍സ്‌ടൌണില്‍ വച്ച് കാറും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും നിസാര പരിക്കുണ്ട്. 

വെക്‌സ്‌ഫോര്‍ഡില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാര്‍ യാത്രക്കാരനായ 94കാരന്‍ മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന 80 കാരിയും രണ്ടാമത്തെ കാറില്‍ യാത്ര ചെയ്തിരുന്ന 27 കാരിയും ഒരു കുട്ടിയും അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Scroll To Top