Wednesday January 24, 2018
Latest Updates

ബ്രിസ്‌ബെയ്‌നില്‍ കാണക്കാരി സ്വദേശികളായ മലയാളി സഹോദരിമാര്‍ അപകടത്തില്‍ മരിച്ചു

ബ്രിസ്‌ബെയ്‌നില്‍ കാണക്കാരി സ്വദേശികളായ മലയാളി സഹോദരിമാര്‍ അപകടത്തില്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്ച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ ആശ മാത്യു, അഞ്ജു മാത്യു എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഇരുവരും നഴ്‌സുമാരാണ്.
ഇരുവരും മൂത്ത സഹോദരിയെ ഡ്രോപ്പ് ചെയ്ത ശേഷം തിരിച്ച് വരുന്ന വഴി ആയിരുന്നു അപകടം ഉണ്ടായത്. അഞ്ജു മാത്യു രണ്ട് വര്‍ഷമായി ടുവുംബ ലൂര്‍ദ്ദ് നഴ്‌സിംഗ് ഹോമില്‍ നഴ്‌സ് ആണ്. ആഷ മാത്യു(24) ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ക്യൂന്‍സ് ലാന്‍ഡില്‍ വിദ്യാര്‍ത്ഥിനിയാണ്.

നാല് പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബത്തിലെ ഇളയ കുട്ടികള്‍ ആണ് ആശയും അഞ്ജുവും. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ബ്രിസ്‌ബെയ്ന്‍ ബൂണ റോഡില്‍ ആയിരുന്നു അപകടം സംഭവിച്ചത്.NEWS1 NES2

Scroll To Top