Saturday August 19, 2017
Latest Updates

വയറു വേദന,ഹൃദയാഘാതം ..!ക്രിക്കറ്റ് കാണാന്‍ ഓരോരോ കാരണങ്ങളേ !

വയറു വേദന,ഹൃദയാഘാതം ..!ക്രിക്കറ്റ് കാണാന്‍ ഓരോരോ കാരണങ്ങളേ !

അബൂദാബി: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ മല്‍സരങ്ങളിലൊന്നായിരുന്നു ഇന്ത്യ പാക് മല്‍സരം. ഫെബ്രുവരി 15നായിരുന്നു ഇത്. ജോലിക്ക് ഹാജരാകാതെ ഈ മല്‍സരം കാണാന്‍ നുണപറഞ്ഞ് വീടുകളില്‍ തങ്ങിയ ജീവനക്കാരില്‍ നിന്നും കമ്പനി പിഴ ഈടാക്കി.

അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം മല്‍സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ കമ്പനി ഇക്കാര്യം ജീവനക്കാരെ സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു.

വയറുവേദന, ഹൃദയാഘാതം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വീട്ടിലിരുന്നവരോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Scroll To Top