Thursday December 08, 2016
Latest Updates

ദുല്‍ഖര്‍ ചിത്രത്തിന്റെ യുകെ, സിംഗപൂര്‍, ഗള്‍ഫ് റിലീസ് തിയതിയായി

ദുല്‍ഖര്‍ ചിത്രത്തിന്റെ യുകെ, സിംഗപൂര്‍, ഗള്‍ഫ് റിലീസ് തിയതിയായി

പ്രവാസികളായ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ 100 ഡെയ്‌സ് ഓഫ് ലവിന്റെ യുകെ, സിംഗപ്പൂര്‍, ഗള്‍ഫ് എന്നിവിടങ്ങളിലെ റിലീസ് തിയതിയായി.

ജിസിസി രാജ്യങ്ങളില്‍ മാര്‍ച്ച് 26നും യുകെയില്‍ മാര്‍ച്ച് 27നും, സിംഗപ്പൂരില്‍ ഏപ്രില്‍ രണ്ടിനുമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫ് റീജിയണിലുള്ള സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസെ മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ പുരോഗമിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളില്‍ ഉള്‍പ്പെടെ നല്ല റെസ്‌പോണ്‍സ് സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

Scroll To Top