Sunday January 21, 2018
Latest Updates

എട്ടാം ഭരണഘടനാ ഭേദഗതിയ്ക്കായുള്ള റഫറണ്ടം അനിശ്ചിതമായി നീണ്ടേക്കും,ധാരണയില്ലാതെ മന്ത്രിസഭയും 

എട്ടാം ഭരണഘടനാ ഭേദഗതിയ്ക്കായുള്ള റഫറണ്ടം അനിശ്ചിതമായി നീണ്ടേക്കും,ധാരണയില്ലാതെ മന്ത്രിസഭയും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എട്ടാംഭരണഘടന ഭേദഗതിയ്ക്കായുള്ള റഫറണ്ടം നടത്താനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നു. പന്ത്രണ്ട് ആഴ്ചവരെ പ്രായമുള്ള ഗര്‍ഭം അബോര്‍ഷന്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ജനങ്ങള്‍ പ്രതീക്ഷിച്ചതിലും അധികമാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ കാബിനറ്റിലെ ചില മന്ത്രിമാര്‍ പന്ത്രണ്ടാഴ്ചയെന്ന സമയ പരിധി ഉചിതമെന്ന് വിലയിരുത്തി.പുതിയ നിയമ നിര്‍മ്മാണത്തിനായുള്ള പാര്‍ലിമെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന് മേല്‍ കാമ്പിനറ്റ് മന്ത്രിമാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ച എന്നാല്‍ പ്രധാന തീരുമാനങ്ങളൊന്നും എടുക്കാതെ പിരിഞ്ഞു.

അബോര്‍ഷന് നിയമപരമായി അനുമതിയില്ലാത്തതിനാല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് വഴി അബോര്‍ഷന്‍ മാര്‍ഗങ്ങള്‍ തിരയുകയും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം ചികിത്സ നടത്തുകയാണെന്നും അദ്ദേഹം വിലയിരുത്തി. അബോര്‍ഷന്‍ മരുന്നുകളുടെ ലഭ്യതയും സ്വയം ചികിത്സ വേഗപ്പെടുത്തുന്നുണ്ട്.

വരും മാസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും വരാനിരിക്കുന്ന ജനഹിത പരിശോധന കഴിയാതെ കൂടുതല്‍ അഭിപ്രായങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനഹിത പരിശോധന മെയ് അവസാനത്തടെയോ ജൂണ്‍മാസം ആദ്യം വാരം വരെയോ നീട്ടിവെക്കുന്നത് സാധ്യമാണെന്നും കാമ്പിനറ്റ് മീറ്റിങ്ങില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. അതോടൊപ്പം അബോര്‍ഷന്‍ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് മറ്റ് മന്ത്രിമാരില്‍ നിന്നും അനുമതിയും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പോപ്പ് ഫ്രാന്‍സീസിന്റെ സന്ദര്‍ശനം കഴിയുന്നത് വരെ റഫറണ്ടം നീളാനാണ് സാധ്യതയെന്ന് ഫിനഗേല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Scroll To Top