Sunday December 04, 2016
Latest Updates

എട്ടാം ഭരണഘടനാഭേദഗതിയെ അനുകൂലിക്കില്ലെന്ന് ഫിയനാ ഫാള്‍

എട്ടാം ഭരണഘടനാഭേദഗതിയെ അനുകൂലിക്കില്ലെന്ന് ഫിയനാ ഫാള്‍

ഡബ്ലിന്‍ :ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന എട്ടാം ഭരണഘടനാ ഭേദഗതിയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഫിയനാ ഫാള്‍ അനുകൂലിക്കുകയില്ലെന്ന് പാര്‍ട്ടി നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍.’നിസാരമായ ഒരു മാറ്റമായിരിക്കില്ല എട്ടാം ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്നവര്‍ ഉദ്ദേശിക്കുന്നത്.ഫിയനാ ഫാള്‍ അതിനു കൂട്ട് നില്‍ക്കില്ല.മാര്‍ട്ടിന്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുമ്പോള്‍ ഫിനഗേല്‍ ഇതേ വരെ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്ര നിയമത്തെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി വോട്ടു തേടിയ ഫിനഗേല്‍,ഭരണം ലഭിച്ചു പിന്നീടുണ്ടായ അഞ്ചു വര്‍ഷങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നിയമം ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുത്തിരുന്നു.

Scroll To Top