യൂ എന്നിനെ തള്ളി ഐറിഷ് പ്രധാനമന്ത്രി,ഗര്ഭഛിദ്രനയങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഉപനേതാവിനും സ്ഥാനചലനം

ഡബ്ലിന്‍:ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ ആഴ്ചത്തെ നിര്‍ദേശം അയര്‍ലണ്ടിനെ സംബന്ധിച്ച് അപ്രായോഗികമാണെന്ന് പ്രധാനമന്ത്രി എന്ഡ കെന്നി.പെട്ടന്ന് രൂപീകരിക്കാവുന്ന ഒന്നല്ല അയര്‍ലണ്ടിന്റെ ഗര്ഭഛിദ്രനയങ്ങളെന്ന് സിറ്റിസന്‍ അസംബ്ലി വിളിച്ചു കൂട്ടി അതിന്റെ തീരുമാനപ്രകാരമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാവുകയുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകല്യങ്ങളുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം ചെയ്യാനനുവദിക്കാത്ത ഐറിഷ് നിയമം ക്രൂരമാണെന്ന് കഴിഞ്ഞ ദിവസം യുഎന്‍ വിമര്‍ശിച്ചിരുന്നു.
ഗര്ഭഛിദ്രനയങ്ങളെ പിന്തുണയ്ക്കുന്ന സ്വന്തം പാര്‍ട്ടിയിലെ വിമതരെ ഒതുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എന്ഡ കെന്നി, ജെയിംസ് റെയ്ലിയെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റികഴിഞ്ഞു.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായ റെയ്ലിയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കെന്നി സീനഡില്‍ അംഗമായി നിയമിച്ചത്.
ഭരണഘടനയിലെ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട എട്ടാം ഭേദഗതിയില്‍ മാറ്റം വരുത്തണമെന്ന് റെയ്ലി ഈയിടെ നിലപാടെടുത്തിരുന്നു.എന്നാല്‍ കെന്നി ഇതിനെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് റെയ്ലിക്ക് സംഭവിച്ച സ്ഥാന ചലനം.എട്ടാം ഭേദഗതിയില്‍ മാറ്റം വരുത്താനുള്ള നടപടി സ്വീകരിച്ചാല്‍ ആ നിമിഷം തന്റെ മൈനോരിറ്റി സര്‍ക്കാരിന്റെ ആയുസ് തീരുമെന്ന് പ്രധാനമന്ത്രിയ്ക്ക് അറിയാം.അത് കൊണ്ട് തന്നെയാണ് മുന്‍ നിലപാടുകളില്‍ നിന്നും പ്രധാനമന്ത്രി ചുവടുമാറ്റി ചവിട്ടിയത് എന്നതാണ് യാഥാര്‍ഥ്യം.