Tuesday September 26, 2017
Latest Updates

ഗര്‍ഭഛിദ്രം: അന്തിമവിധി തേടി അടുത്തവര്‍ഷം റഫറണ്ടം നടത്തുമെന്ന് ഉപപ്രധാനമന്ത്രി

ഗര്‍ഭഛിദ്രം: അന്തിമവിധി തേടി അടുത്തവര്‍ഷം റഫറണ്ടം നടത്തുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിന്‍ : ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയത്തില്‍ റഫറണ്ടം വരും. ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് വകുപ്പ് മന്ത്രിയുമായ ഫ്രാന്‍സെസ് ഫിറ്റ്‌സ് ജറാള്‍ഡാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.അടുത്ത വര്‍ഷം റഫറണ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു.

ഭരണഘടനയല്ല ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതെന്നാണ് വ്യക്തിപരമായകാഴ്ചപ്പാടെന്നു വ്യക്തമാക്കിയ മന്ത്രി ഡോക്ടര്‍മാരും സ്ത്രീകളും ചേര്‍ന്ന് തീര്‍പ്പാക്കേണ്ട ഒരു സംഗതിയാണതെന്നും പറഞ്ഞു.തീര്‍ച്ചയായും അതിന് ലെജിസ്ലേറ്റീവിന്റെ അടിസ്ഥാനവുമുണ്ടാകണം.ഗര്‍ഭച്ഛിദ്രത്തിന് നേരത്തെ തന്നെ പിന്തുണ നല്‍കിയിട്ടുള്ള മന്ത്രി പറഞ്ഞു.

അതിനിടെ, സാമൂഹിക നീതി മന്ത്രി വരേദ്കറും 2018ല്‍ റഫറണ്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു രംഗത്തുവന്നു.ഏതാനും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സര്‍വകക്ഷി പ്രതിനിധികളുള്‍പ്പെട്ട ഒറീച്ടാസ്(പാര്‍ലിമെന്റ്) കമ്മിറ്റി അസംബ്ലിയുടെ ഉപദേശം പരിഗണിക്കും.അതിനെയൊരു നിര്‍ദേശമാക്കി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും.അവര്‍ അവരുടെ അഭിപ്രായം പറയട്ടെ.അന്തിമവിധി ജനം നിശ്ചയിക്കട്ടെ വറേദ്കര്‍ പറഞ്ഞു.

പീപ്പിള്‍സ് അസംബ്ലിയാണ് കഴിഞ്ഞ ദിവസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാനായുള്ള ഭരണഘടനാ ഭേദഗതിയുണ്ടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.അടുത്ത വര്‍ഷമാണ് റഫറണ്ടം നടത്താന്‍ ജസ്റ്റിസ് മന്ത്രി പദ്ധതിയിടുന്നതെങ്കിലും,കാര്യങ്ങള്‍ അനുകൂലമായാല്‍ എത്രയും പെട്ടന്ന് ജനഹിത പരിശോധന നടത്തണമെന്നാണ് പ്രൊ ചോയ്സ്‌കാരുടെ ആവശ്യം.

Scroll To Top