Friday September 22, 2017
Latest Updates

ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച യുവതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ തടവ് ശിക്ഷ വിധിച്ചു

ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച യുവതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ തടവ് ശിക്ഷ വിധിച്ചു

ബെല്‍ഫാസ്റ്റ്: സ്വയം ഗര്‍ഭഛിദ്രം നടത്തിയ നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്വദേശിനിയായ 21കാരിക്ക് ബെല്‍ഫാസ്റ്റ് ക്രൗണ്‍ കോടതി തടവുശിക്ഷ വിധിച്ചു. 2014ല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി അബോര്‍ഷന്‍ ഗുളിക വാങ്ങിയായിരുന്നു ഇവര്‍ ഗര്‍ഭഛിദ്രം ചെയ്തത്.

യു.കെയുടെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മാത്രമാണ് ഗര്‍ഭഛിദ്രം ഇപ്പോഴും നിയമവിരുദ്ധമായി പരിഗണിക്കുന്നത്. അയര്‍ലണ്ടിലും ഇത് നിയമവിരുദ്ധമാണ്.

2014ല്‍ 19കാരിയായിരുന്ന യുവതി, അബോര്‍ഷന്‍ നടത്താനായി ഇംഗ്ലണ്ടില്‍ പോകുന്നതിനുള്ള ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തമായി അബോര്‍ഷനുപയോഗിക്കാനാകുന്ന മൈഫര്‍പ്രിസ്റ്റോണ്‍, മിസോപ്രോസ്‌റ്റോള്‍ എന്നീ ഗുളികകള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വാങ്ങുകയായിരുന്നു. കൂടെത്താമസിക്കുന്നവര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഭ്രൂണം ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു.

കുഞ്ഞിനെ സ്വയം നോക്കി വളര്‍ത്താന്‍ കഴിയാത്തതിനാലാണ് അബോര്‍ഷന്‍ നടത്തിയത് എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ശേഷം ഇവര്‍ക്ക് പങ്കാളിയുമായി മറ്റൊരു കുഞ്ഞ് ജനിച്ചുവെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും സ്ത്രീക്ക് 3 മാസത്തെ തടവുശിക്ഷ ലഭിക്കുകയായിരുന്നു.ശിക്ഷാ കാലാവധി മുഴുവന്‍ കോടതി ഇളവുചെയ്തു കൊടുത്തിട്ടുണ്ട്.കോടതി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

Scroll To Top