Thursday December 08, 2016
Latest Updates

ഗര്‍ഭച്ഛിദ്രനിയമഭേദഗതി ഇലക്ഷനില്‍ ചര്‍ച്ചാവിഷയമാകുന്നു:അനുകൂലിക്കുന്നവരെ തോല്‍പ്പിക്കാനുറച്ച് സഭകള്‍ രംഗത്ത് 

ഗര്‍ഭച്ഛിദ്രനിയമഭേദഗതി ഇലക്ഷനില്‍ ചര്‍ച്ചാവിഷയമാകുന്നു:അനുകൂലിക്കുന്നവരെ തോല്‍പ്പിക്കാനുറച്ച് സഭകള്‍ രംഗത്ത് 

doranസ്ലൈഗോ:ഗര്‍ഭച്ഛിദ്രവിഷയം ഐറിഷ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകണമെന്ന് എല്‍ഫിന്‍ ബിഷപ് കെവിന്‍ ഡോറന്‍.നിലവിലുള്ള ഗര്‍ഭച്ഛിദ്രനിയമം പുന:പരിശോധിക്കുമെന്നും ലഘുകരിക്കുമെന്നുമുള്ള രാഷ്ട്രീയകാരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്തിന്റെ അടിസ്ഥാനത്തിലാവണം ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത് എന്നും ബിഷപ് ഡോറന്‍ അഭ്യര്‍ഥിച്ചു. 
ഏട്ടാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാവണം.ഗര്‍ഭസ്ഥശിശുവിന്റെ അവകാശങ്ങളെ നിയമപരമായി സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്താന്‍ അവസരം കൊടുക്കരുത്.

ഓരോ രാഷ്ട്രീയപാര്‍ട്ടിയോടും സ്ഥാനര്‍ഥികളോടും ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുവാന്‍ ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്.സ്ലൈഗോ ബിഷപ് പറഞ്ഞു.richard clarck

കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കികൊണ്ട് സ്ലൈഗോ ബിഷപ്പ് രംഗത്ത് വന്നതിനു തൊട്ടുപിന്നാലെ പ്രോട്ടസ്ട്ടന്റ്‌റ് സഭകളും ഗര്‍ഭച്ഛിദ്രനിയമം സംബന്ധിച്ച നിലപാടുകളുമായി രംഗത്തെത്തിയത് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തി.ചര്‍ച് ഓഫ് അയര്‍ലണ്ട് തലവന്‍ ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ക്‌ളാര്‍ക്ക് ശക്തമായ ഭാഷയിലാണ് നിയമഭേദഗതിയ്ക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ അപലപിച്ചത്.
രാജ്യത്തെ 90 ശതമാനം ഡോക്റ്റര്‍മാരും ഗര്‍ഭച്ഛിദ്രത്തെ തള്ളി പറയുമ്പോഴും രാഷ്ട്രീയക്കാരുടെ താത്പര്യത്തിന് പിന്നിലുള്ള ഗൂഡലക്ഷ്യങ്ങള്‍ ജനം തിരിച്ചറിയണമെന്ന് ആര്‍ച് ബിഷപ് പറഞ്ഞു.അപകടകരമായ അവസ്ഥയില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ അവസരമുള്ളപ്പോള്‍ കൂടുതല്‍ ഉദാരത നിയമത്തില്‍ വേണമെന്ന് ആവശ്യപ്പെടുന്നതില്‍ ഔചിത്യമില്ലെന്നു ആര്‍ച്ച് ബിഷപ് വ്യക്തമാക്കി 
2011 ഇലക്ഷന്‍ സമയത്തും ഗര്‍ഭച്ഛിദ്രവിഷയം ചര്‍ച്ചാവിഷയമായിരുന്നൂ.നിയമ ഭേദഗതിയെ അനുകൂലിക്കുകയില്ലെന്നു വാഗ്ദാനം നല്കിയാണ് അന്ന് ഫിനഗേല്‍ പാര്‍ട്ടി വിശ്വാസികളുടെ വോട്ടു പിടിച്ചത്.എന്നാല്‍ അധികാരം കൈയ്യില്‍ കിട്ടിയപ്പോള്‍ ഫിനഗേലിലെ പല നേതാക്കളും മറുപക്ഷം ചേര്‍ന്നതില്‍ ഇവര്‍ ആശങ്കാകുലരാണ്.പ്രധാനമന്ത്രിയാവട്ടെ കൃത്യമായ ഒരഭിപ്രായം തുറന്നു പറഞ്ഞിട്ടുമില്ല.എങ്കിലും മാറിയ സാഹചര്യത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഫിനഗേല്‍ ഗര്‍ഭച്ഛിദ്രനിയമ ഭേദഗതിയെ അനുകൂലിച്ചേക്കും എന്ന കാഴ്ച്ചപ്പാടിലാണ് ഇലക്ഷന് മുമ്പേ ഇത് സംബന്ധിച്ച നിലപാട് കൃത്യമാക്കാന്‍ സഭകള്‍ മുന്നിട്ടിറങ്ങുന്നത് 
ഐറിഷ് മലയാളി ന്യൂസ് 










Scroll To Top