Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ അബോര്‍ഷനെ താന്‍ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ അബോര്‍ഷനെ താന്‍ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി

ലീമറിക്ക് :യാതൊരു കാരണവശാലും അബോര്‍ഷനെ താന്‍ പിന്തുണയ്ക്കില്ല എന്ന് പ്രധാനമന്ത്രി. ലിമറിക്കിലെ പൊതുപരിപാടിയുടെ സമാപനത്തില്‍ വെച്ചാണ് എട്ടാം ഭരണ ഘടനാ ഭേദഗതി സംബന്ധിച്ച ഹിതപരിശോധന ഈ സര്‍ക്കാരിന്റെ കാലത്ത് നടത്താന്‍ താന്‍ തയ്യാറല്ല എന്ന് മാധ്യമങ്ങളോട് ആദ്ദേഹം തുറന്നു പറഞ്ഞത്. 

സങ്കീര്‍ണ്ണമായ മറ്റേതു വിഷയത്തെക്കാളും ഇത് സംബന്ധിച്ച് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ താന്‍ തികഞ്ഞ തയ്യാറെടുപ്പിലാണ് എന്ന് അദ്ദേഹം അറിയിച്ചു. 

തങ്ങളുടെ അടുത്ത മാനിഫെസ്റ്റോയില്‍ എയ്റ്റത്ത് അമന്‍ഡ്‌മെന്റ് സംബന്ധിച്ച് ഹിതപരിശോധന ആവശ്യപ്പെടാന്‍ ഉറപ്പിച്ചിരിക്കുന്ന ലേബര്‍ പാര്‍ട്ടിയോട് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാട്. ഫിനഗേല്‍ പാര്‍ട്ടിയുടെ നിലപാടും കെന്നിയുടെനിലപാട് തന്നെയാണ് 

Scroll To Top