Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമം നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ലേബര്‍ പാര്‍ട്ടി 

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമം നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ലേബര്‍ പാര്‍ട്ടി 

ഡബ്ലിന്‍ :സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ചരിത്രപരമായ ഹിതപരിശോധനക്കു പിന്നാലെ ഗര്‍ഭ ഛിദ്രം അനുവദിക്കാനുള്ള മറ്റൊരു ഹിതപരിശോധനയുടെ സൂചനകള്‍ നല്‍കി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ലേബര്‍ പാര്‍ട്ടിയുടെ 2016ലേക്കുള്ള പ്രകടനപത്രികയില്‍ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കുന്നതിനുള്ള വാഗ്ദാനവുമുണ്ടാവുമെന്ന് ബര്‍ട്ടന്‍ പറയുന്നു.സ്വവര്‍ഗവിവാഹം വേണമെന്ന ആവശ്യവും ആദ്യമായി ഉയര്‍ത്തിയിരുന്നത് ലേബര്‍ പാര്‍ട്ടിയാണ്

മാതാവിന്റേയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന് തുല്യ പ്രാധാന്യം നല്‍കിയുള്ള നിയമ ഭേദഗതി കൊണ്ടുവരുമെന്ന് നേരത്തെ പോര്‍ട്ട്‌ലീസിലെ ഒരു പാര്‍ട്ടി വേദിയില്‍ ബര്‍ട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ വിഷയം പ്രഥമ പരിഗണനയിലുണ്ടാവുമെന്നും ബര്‍ട്ടന്‍ പറഞ്ഞു. വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് സിന്‍ ഫീന്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

1983 ല്‍ ഇതേ എട്ടാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് അയര്‍ലണ്ടില്‍ അബോര്‍ഷന്‍ പൂര്‍ണ്ണമായും നിരോധിച്ചത്.പ്രസ്തുത നിയമത്തില്‍ ഒരു പുനപരിശോധനയാണ് ലേബര്‍പാര്‍ട്ടി ആവശ്യപ്പെടുന്നത് 

എന്നാല്‍ ഫിയാന ഫാള്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് പരസ്യമാക്കികഴിഞ്ഞു. എട്ടാം ഭേദഗതി റദ്ദാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കില്ലെന്നു പറഞ്ഞ പാര്‍ട്ടി തലവന്‍ മൈക്കല്‍ മാര്‍ട്ടിന്‍ റദ്ദാക്കുന്നതല്ലാതെ പകരം സംവിധാനം കൊണ്ടുവരാന്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും വിമര്‍ശനമുന്നയിച്ചു. എന്നാല്‍ വിഷയത്തില്‍ സ്വന്തം ഹിതമനുസരിച്ച് വോട്ട് ചെയ്യാന്‍ അംഗങ്ങള്‍ക്ക്
സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

Scroll To Top