Wednesday August 16, 2017
Latest Updates

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ടും:ഗര്‍ഭഛിദ്രം സംബന്ധിച്ച് റഫറണ്ടം നടത്തുമെന്ന് മന്ത്രി പാസ്കല്‍ ഡോണഗ്

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ടും:ഗര്‍ഭഛിദ്രം സംബന്ധിച്ച് റഫറണ്ടം നടത്തുമെന്ന് മന്ത്രി പാസ്കല്‍ ഡോണഗ്

ഡബ്ലിന്‍:കഴിഞ്ഞ സര്‍ക്കാര്‍ പല തവണ നീട്ടി വെച്ച ഗര്‍ഭഛിദ്രം സംബന്ധിച്ച സര്‍ക്കാര്‍ നയം വീണ്ടും പുറത്തെടുത്ത് വിവാദമുണ്ടാക്കാന്‍ പുതിയ സര്‍ക്കാരും.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വരുംവര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ ജനഹിതപരിശോധന നടത്തുമെന്ന് പുതിയ പൊതുധനവിനിയോഗ, പരിഷ്‌കരണ വകുപ്പ് മന്ത്രി  പാസ്കല്‍ ഡോണഗാണ് വ്യക്തമാക്കിയത്,സ്വവര്‍ഗ വിവാഹം സംബന്ധിച്ച് നടത്തിയ അതേ രീതിയായിരിക്കും ഇക്കാര്യത്തിലും പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു .

പുതിയ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ‘ജനങ്ങളുടെ സഭ (Citizen’s Assembly)’ ആറു മാസങ്ങള്‍ക്കുള്ളില്‍ രൂപീകരിക്കും. ഈ സഭയില്‍ രാഷ്ട്രീയക്കാരോ അണികളോ അംഗമായിരിക്കില്ല.

ഗര്‍ഭഛിദ്രം സംബന്ധിച്ച് അയര്‍ലണ്ടില്‍ വാദപ്രതിവാദങ്ങള്‍ ഈയിടെയായി മുറുകിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായിട്ടുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട്, മാള്‍ട്ട എന്നിവിടങ്ങളില്‍ മാത്രമാണ് ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നിലവിലുള്ളത്. അതേസമയം ഈയിടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ രാജ്യങ്ങളിലേക്കാള്‍ കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്നത് അത് വിലക്കിയ രാജ്യങ്ങളിലാണ്. ഇതാകട്ടെ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് നടത്തപ്പെടുന്നതും.

അയര്‍ലണ്ടിലെ പലരും നെതര്‍ലാന്റ്‌സ് പോലെ മറ്റ് രാജ്യങ്ങളില്‍ പോയാണ് അബോര്‍ഷന്‍ നടത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ അബോര്‍ഷന്‍ നിയമവിധേയമായ രാജ്യങ്ങളില്‍ ഇതിന്റെ റേറ്റ് എക്കാലത്തെയും വളരെ താഴ്ന്ന നിലയിലാണെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അബോര്‍ഷന്‍ കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് എന്തെല്ലാം പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാനാണ് പുതിയ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് യു.കെ, ജര്‍മ്മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ അയര്‍ലണ്ടിനോട് ആരാഞ്ഞിരുന്നു

Scroll To Top