Thursday December 08, 2016
Latest Updates

ഗര്‍ഭച്ഛിദ്രത്തിനായി ഓരോ ദിവസവും യൂ കെ യില്‍ എത്തുന്നത് ശരാശരി 9 ഐറിഷ് യുവതികള്‍

ഗര്‍ഭച്ഛിദ്രത്തിനായി ഓരോ ദിവസവും യൂ കെ യില്‍ എത്തുന്നത് ശരാശരി 9 ഐറിഷ് യുവതികള്‍

ഡബ്ലിന്‍:കഴിഞ്ഞവര്‍ഷം മാത്രം അബോര്‍ഷന്‍ നടത്തുന്നതിനായി അയര്‍ലണ്ടില്‍ നിന്നും 3400 ലധികം സ്ത്രീകള്‍ യു.കെ.യിലെത്തിയതായി കണക്കുകള്‍.
അബോര്‍ഷനുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അയര്‍ലണ്ടില്‍ കര്‍ശനമായതിനാല്‍ യു.കെ ആണ് സ്ത്രീകള്‍ ആശ്രയിക്കുന്നത്.2014 ല്‍ 3735 സ്ത്രീകള്‍ ഇതിനായി യു.കെയിലെത്തിയെന്ന് യു.കെ. ഗവണ്‍മെന്റ് പുറത്തുവിടുന്ന രേഖകള്‍ വ്യക്തമാക്കുന്നു.ഗര്‍ഭച്ഛിദ്രത്തിനായി ഓരോ ഓരോ ദിവസവും  ഒമ്പത് സ്ത്രീകളെങ്കിലും കൂടുതലായി യു.കെ.യിലെത്തുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അയര്‍ലണ്ടില്‍ നിന്നും യു.കെ യിലെത്തുന്നതില്‍ കൂടുതല്‍ പേരും ഡബ്ലിന്‍, ഗാല്‍വേ തുടങ്ങിയിടങ്ങളില്‍ നിന്നാണ്. അബോര്‍ഷനുള്ള ഗുളികകള്‍ ഓണ്‍ലൈനായി വാങ്ങി ഉപയോഗിക്കുന്നത് യു.കെ.യിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സഹായിക്കുന്നുണ്ട്.

Scroll To Top