Thursday December 08, 2016
Latest Updates

ഗര്‍ഭച്ഛിദ്രത്തിനെതിരെ പ്രധാനമന്ത്രി,അനുകൂലിയ്ക്കുന്ന മന്ത്രിമാര്‍ക്ക് താക്കീത് നല്‍കി

ഗര്‍ഭച്ഛിദ്രത്തിനെതിരെ പ്രധാനമന്ത്രി,അനുകൂലിയ്ക്കുന്ന മന്ത്രിമാര്‍ക്ക് താക്കീത് നല്‍കി

ഡബ്ലിന്‍:ടിഡി മിക്ക് വാലസിന്റെ ഗര്‍ഭഛിദ്ര ബില്‍ സ്ത്രീകള്‍ക്ക് അപകടമാണ് എന്നും, വൈദ്യശാസ്ത്രപരമായി ശരിയല്ല എന്നും പ്രധാനമന്ത്രി എന്‍ഡ കെന്നി. ഡോളില്‍ ലേബര്‍ പാര്‍ട്ടി നാതാവ് ബ്രെന്‍ഡന്‍ ഹൗളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ ഗര്‍ഭഛിദ്ര ബില്ലിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

ബില്‍ വൈദ്യശാസത്രപരമായി തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നും, ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്‍ വൈദ്യശാസത്രപരമായി അപ്രായോഗികമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ആരോഗ്യമന്ത്രി സിമോണ്‍ കൊവേനി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് സ്വതന്ത്ര മന്ത്രിമാര്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തിരിക്കുകയാണ്. ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറലും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മന്ത്രിസഭയ്ക്ക് എതിരെ നീങ്ങാന്‍ അതിലെ അംഗങ്ങള്‍ക്ക് ആവില്ലെന്ന് പ്രധാനമന്ത്രി താക്കിത് നല്‍കിയിട്ടുണ്ട്

Scroll To Top