Thursday December 08, 2016
Latest Updates

സവിതാ ഹാലപ്പനവര്‍ സംഭവം അയര്‍ലണ്ടില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല;ഗര്‍ഭച്ഛിദ്രം ഭരണഘടനാ വിരുദ്ധം തന്നെയെന്ന് ആരോഗ്യമന്ത്രി

സവിതാ ഹാലപ്പനവര്‍ സംഭവം അയര്‍ലണ്ടില്‍  ഒരു മാറ്റവും ഉണ്ടാക്കിയില്ല;ഗര്‍ഭച്ഛിദ്രം ഭരണഘടനാ വിരുദ്ധം തന്നെയെന്ന് ആരോഗ്യമന്ത്രി

ഡബ്ലിന്‍:ഗോള്‍വേയിലെ ഇന്ത്യക്കാരിയായിരുന്ന സവിതാ ഹാലപ്പനവരുടെ ആകസ്മിക മരണത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ പാര്‍ലമെന്റ് ചര്‍ച്ചകളുടെയും,നിയമനടപടികളുടെയും ഭാഗമായി അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണെന്ന് വിചാരിക്കുന്നവരെ തിരുത്തികൊണ്ട് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്.അയര്‍ലണ്ടില്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പൗരന്മാര്‍ക്ക് അനുമതി നല്‍കുന്ന ബില്‍ ഭരണഘടാവിരുദ്ധമാണെന്നാണ് ആരോഗ്യ മന്ത്രി സിമോണ്‍ ഹാരിസ് അസന്നിഗ്ധമായി പ്രസ്താവിച്ചത്.സവിതാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍അമ്മയുടെ ജീവന്‍ സംരക്ഷിക്കുന്നതടക്കംപ്രത്യേക സാഹചര്യങ്ങളില്‍ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് അയര്‍ലണ്ടില്‍നിയമം മൂലം അനുശാസിക്കുന്നതായി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അത്തരമൊരു നിയമം പ്രാബല്യത്തിലായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ഉറപ്പാക്കുന്നത്..

സ്വതന്ത്ര ടിഡി മിക്ക് വാലസ് ആണ് ഇതു സംബന്ധിച്ചബില്‍ ഡോളില്‍ ഇന്നലെഅവതരിപ്പിച്ചത്.എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതായി മന്ത്രി ഡോളില്‍ വ്യക്തമാക്കി. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതായിരുന്നു ബില്‍. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെന്ന് രണ്ടു ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യണം.

അതേസമയം ബില്ലിനെ പിന്തുണച്ച വാലസ് അടക്കമുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ താന്‍ ബഹുമാനിക്കുന്നതായി സിമോണ്‍ ഹാരിസ് പറഞ്ഞു. താന്‍ ബില്ലിന് എതിരല്ലെന്നും, നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും ഗര്‍ഭസ്ഥശിശുവിന്റെ ജീവന് നിയമം പരിരക്ഷ നല്‍കുന്നുണ്ട്. ഇതിനെതിരായ ഒരു ബില്ലും നിയമപരമോ, വൈദ്യശാസ്ത്രത്തില്‍ സ്വീകരിക്കാവുന്നതോ അല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ജനഹിത പരിശോധന നടത്താവുന്നതാണെന്ന് ഹാരിസ് ഡോളില്‍ പറഞ്ഞു.

അതേസമയം പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രാനുമതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഷിന്‍ ഫെന്‍ അറിയിച്ചു. ചെറിയൊരു വിഭാഗം ഫിയനാഫാള്‍ ടിഡിമാരും ബില്ലിനെ പിന്തുണയ്ക്കും. ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന കാരണത്താല്‍ പിന്തുണയ്ക്കില്ല എന്നാണ് മന്ത്രിസഭയിലെ ഫിനഗേല്‍ടിഡിമാരുടെ നിലപാട്. ഇന്‍ഡിപെന്‍ഡന്റ് ഫോര്‍ ചെയ്ഞ്ച് ടിഡി മിക്ക് വാലസ് കൊണ്ടുവരുന്ന ബില്ലില്‍ അടുത്ത ആഴ്ച വോട്ടെടുപ്പ് നടക്കും.

Scroll To Top