Sunday December 04, 2016
Latest Updates

ഗര്‍ഭഛിദ്രം:മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നു പ്രൊലൈഫ് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍

ഗര്‍ഭഛിദ്രം:മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നു പ്രൊലൈഫ് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമവുമായി ബന്ധപ്പെട്ട്  മിക്ക മാധ്യമങ്ങളും കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നു പ്രൊലൈഫ് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍. സംഘടനയുടെ ഡെപ്പ്യൂട്ടി ചെയര്‍പെഴ്‌സന്‍ കോര ഷെര്‍ലോക്ക് ആണ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. ആര്‍ഡിഎസില്‍ നടന്ന ഒരു കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രോലൈഫ് ക്യാംപെയ്ന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ഏകപക്ഷീയമായ റിപ്പോര്‍ട്ടിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 

മിക്ക മാധ്യമങ്ങളും ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വശം മാത്രം പറയുന്ന ഏകപക്ഷീയമായ വാര്‍ത്തകളാണ് നല്‍കുന്നത്.യഥാര്‍ത്ഥ വസ്തുത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അടുത്തിടെ ലൈംഗിക പീഡനത്തിനു ഇരയായി ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് നിര്‍ബന്ധിത സിസേറിയന്‍ നടത്തിയ സംഭവത്തിലും മാധ്യമങ്ങള്‍ ഏകപക്ഷീയ റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്ന് അവര്‍ വിമര്‍ശിച്ചു. 

അബോര്‍ഷന്‍ ചെയ്തതിനെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട യുവതികള്‍ കോണ്‍ഫ്രന്‍സില്‍ സംസാരിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങിയതോടെ തങ്ങളും അബോര്‍ഷന്‍ വിരുദ്ധ പ്രവര്‍ത്തകരായി മാറിയതായി യുവതികള്‍ പറഞ്ഞു. ഗര്‍ഭഛിദ്രം അമ്മയെയും കുഞ്ഞിനേയും ഇരകളാക്കുന്നതാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. അമ്മയെയും കുഞ്ഞിനേയും സംരക്ഷിക്കുന്ന പാരമ്പര്യമാണ് അയര്‍ലണ്ടിന്റേത് എന്നും പ്രോലൈഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 

Scroll To Top